യൂറോ 2024 ; എക്സ്ട്രാ ടൈമില്‍ വിജയം നേടി പോര്‍ച്ചുഗല്‍
ക്രിസ്റ്റ്യാനോ റൊണാൾഡോ ആറ് യൂറോപ്യൻ ചാമ്പ്യൻഷിപ്പുകളിൽ ആദ്യമായി കളിക്കുകയും സഹതാരം പെപെ, 41, ഏറ്റവും പ്രായം കൂടിയ യൂറോ താരം ആവുകയും ചെയ്തത ഇന്നലത്തെ മല്‍സരത്തില്‍ തട്ടിയും മുട്ടിയും പോര്‍ച്ചുഗല്‍ ജയം നേടി.എക്സ്ട്രാ ടൈമില്‍ നേടിയ ഗോളില്‍ ആണ് അവര്‍ ഇന്നലെ ചെക്ക് റിപ്പബ്ലിക്കിനെ പരാജയപ്പെടുത്തിയത്.സ്ക്രോര്‍ലൈന്‍ 2-1.
എക്സ്ട്രാ സമയത്തിൻ്റെ മൂന്നാം മിനിറ്റിൽ റോബിൻ ഹ്രാനാക്കിൻ്റെ അബദ്ധത്തിൽ നിന്നും അവസരം മുതല്‍ എടുത്ത് 21 കാരനായ കോൺസെയ്‌കോയാണ് ഇന്നലത്തെ മല്‍സരത്തിലെ താരം.ഇന്നലെ പോര്‍ച്ചുഗല്‍ നേടിയ ആദ്യ ഗോളും കോൺസെയ്‌കോയുടെ ഒരൂ പിഴവ് ആയിരുന്നു.അദ്ദേഹത്തിന്‍റെ ഏറ്റവും മോശം പ്രകടനം ആണ് ചെക്കിനെ ഇന്നലെ പരാജയപ്പെടുത്തിയത്.മല്‍സരം തുടങ്ങിയപ്പോള്‍ തന്നെ കരുത്തര്‍ ആയ പോര്‍ച്ചുഗലിനു പിച്ചില്‍ വലിയ സ്വാതന്ത്ര്യം ഒന്നും നല്കാന്‍ ചെക്ക് താരങ്ങള്‍ തയ്യാര്‍ ആയില്ല.അതിനിടെ 62 ആം മിനുട്ടില്‍ ലൂക്കാസ് പ്രോവോഡ് ഗോള്‍ നേടിയതോടെ പോര്‍ച്ചുഗലിന് തങ്ങളുടെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല.അതിനു ശേഷം ആണ് ചെക്ക് ഡിഫണ്ടര്‍ ആയ റോബിൻ ഹ്രാനാക്കിൻ്റെ പിഴവുകള്‍ സംഭവിക്കുന്നത്.ജയത്തോടെ വിലപ്പെട്ട മൂണ് പോയിന്‍റ് നേടിയ അവര്‍ നിലവില്‍ ഗ്രൂപ്പ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്.അടുത്ത മല്‍സരത്തില്‍ അവര്‍ ഒന്നാം സ്ഥാനത്ത് ഉള്ള തുര്‍ക്കിയെ നേരിടും.