വനിതാ ഏകദിന ബാറ്റിംഗ് റാങ്കിംഗിൽ സ്മൃതി മന്ദാന മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു
ചൊവ്വാഴ്ച പുറത്തിറക്കിയ ഐസിസി വനിതാ ഏകദിന ബാറ്റിംഗ് റാങ്കിംഗിൽ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാന രണ്ടു പടി കയറി മൂന്നാം സ്ഥാനത്തെത്തി.ഇംഗ്ലണ്ടിൻ്റെ നതാലി സ്കീവർ-ബ്രണ്ട് ആണ് ഒന്നാം സ്ഥാനത്ത് ഉള്ളത്.ശ്രീലങ്കയുടെ ചമരി അത്തപത്തു രണ്ടാം സ്ഥാനത്ത് തുടരുന്നു.മന്ദാനക്ക് 715 പോയിന്‍റ് ഉണ്ട്.ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന മല്‍സരത്തില്‍ സെഞ്ചുറി നേടി കൊണ്ട് വലിയ നേട്ടമാണ് മന്ദാന നേടിയിരിക്കുന്നത്.
ഇന്ത്യയുടെ സീനിയർ ഓൾറൗണ്ടർ ദീപ്തി ശർമ്മ ബാറ്റിങ് റാങ്കിങ്ങില്‍ 20-ാം സ്ഥാനത്തെത്തിയപ്പോൾ പൂജ വസ്ത്രകർ മൂന്ന് സ്ഥാനങ്ങൾ ഉയർന്ന് 38-ാം സ്ഥാനത്തെത്തി. ഓൾറൗണ്ടർമാർക്കായുള്ള ഏകദിന ചാർട്ടുകളിൽ വസ്താർക്കർ വലിയ മുന്നേറ്റം ആണ് നടത്തിയത്.കക്ഷി ഇപ്പോള്‍ 18-ാം സ്ഥാനം അലങ്കരിക്കുന്നു.ദക്ഷിണാഫ്രിക്കൻ വെറ്ററൻ താരം മരിസാൻ കാപ്പ് ഏകദിന ഓൾറൗണ്ടർ റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു.ഏകദിന ബൗളർമാരുടെ റാങ്കിംഗിൽ ഇംഗ്ലണ്ട് സ്പിന്നർ സോഫി എക്ലെസ്റ്റോൺ തന്നെ ആണ് ഒന്നാം സ്ഥാനത്ത് ഉള്ളത്.