ഐസിസിയുടെ സീഡിങ് സിസ്റ്റത്തെ കുറ്റപ്പെടുത്തി മിച്ചൽ സ്റ്റാർക്ക്
T20 ലോകകപ്പ് 2024 അതിൻ്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് നീങ്ങുകയാണ്, എട്ട് ടീമുകളും സൂപ്പർ 8 ഘട്ടത്തിലേക്ക് കാലെടുത്ത് വെച്ചിരിക്കുകയാണ്.നാല് മത്സരങ്ങളിൽ നിന്ന് നാല് വിജയങ്ങളുമായി ഓസ്‌ട്രേലിയ ഗ്രൂപ്പ് ബിയിൽ ഒന്നാമതെത്തിയെങ്കിലും ടൂർണമെൻ്റിൻ്റെ പ്രീ-സീഡിംഗ് കാരണം സൂപ്പർ 8-ലേക്ക് വരുമ്പോൾ അവർ ‘B2′ സീഡ് ആയി തുടരും.’A1’ സീഡ് ആയ ഇന്ത്യയുമായി സൂപ്പര്‍ എട്ട് മല്‍സരത്തില്‍ ഏറ്റുമുട്ടാതിരിക്കാന്‍ വേണ്ടിയാണ് ഐസിസി ഇങ്ങനെ ചെയ്തത്.
ഇതിനെതിരെ പരസ്യമായി രംഗത്ത് വന്നിരിക്കുകയാണ് ഓസീസ് ഓസ്ട്രേലിയൻ ഫാസ്റ്റ് ബൗളർ മിച്ചൽ സ്റ്റാർക്ക്.മല്‍സരങ്ങള്‍ നടക്കുന്നതിന് മുന്നേ തന്നെ ഒരു മേജര്‍ ടൂര്‍ണമെന്റിന്റെ ഫലം നിയന്ത്രിക്കാന്‍ ശ്രമിക്കുന്നത് തീര്‍ത്തും തെറ്റാണ് എന്ന് അദ്ദേഹം പറഞ്ഞു.ഇതുപോലെ ഗ്രൂപ്പ് മല്‍സരങ്ങളില്‍ ഇന്ത്യ – പാക്ക് പോരാട്ടം കാണുവാന്‍ വേണ്ടിയും ഐസിസി മുന്‍ കൈ എടുത്തത് പല ക്രിക്കറ്റ് ആരാധകരില്‍ നിന്നും വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു.