മെറിറ്റിൽ വന്നവനാടാ !!!!!!!!!!!!!!!!
ഇന്നാണ് പോര്‍ച്ചുഗല്‍ അവരുടെ ആദ്യത്തെ യൂറോ മല്‍സരം കളിയ്ക്കാന്‍ ഒരുങ്ങുന്നത്.ചെക്ക് റിപ്പബ്ലിക് ആണ് അവരുടെ എതിരാളി.ഇന്ന് ഇന്ത്യന്‍ സമയം പന്ത്രണ്ടര മണിക്ക് ആണ് മല്‍സരം നടക്കാന്‍ പോകുന്നത്.മല്‍സരത്തിന് മുന്നേ നല്കിയ അഭിമുഖത്തില്‍ റൊണാള്‍ഡോ പോര്‍ച്ചുഗല്‍ ടീമില്‍ ഇടം നേടിയത് വെറും മെറിറ്റിലൂടെ ആണ് എന്നു മാനേജര്‍ മാർട്ടിനെസ് പറഞ്ഞു.
“പേര് മാത്രം പറഞ്ഞ് ആരും ദേശീയ ടീമിൽ പ്രവേശിക്കില്ല. ക്രിസ്റ്റ്യാനോ 51 മത്സരങ്ങളിൽ നിന്ന് 50 ഗോളുകൾ നേടി.റൊണാള്‍ഡോയെ പോലൊരു ഗോള്‍ സ്കോറര്‍ ഉള്ളപ്പോള്‍ അത് പരാമവധി മുതല്‍ എടുക്കാന്‍ ഞങ്ങള്‍ ശ്രമം നടത്തും.അറ്റാക്കിങ് തേര്‍ഡിലും അദ്ദേഹത്തിന്റെ സാന്നിധ്യം ഏറെ ഉപകാരം ചെയ്യുന്നുണ്ട്.’മാർട്ടിനെസ് തിങ്കളാഴ്ച വാർത്താസമ്മേളനത്തിൽ പറഞ്ഞു.റൊണാള്‍ഡോയുടെ അവസാനത്തെ യൂറോ ആയിരിക്കണം ഇത്.39 വയസ്സുള്ള താരത്തിനു പോര്‍ച്ചുഗല്‍ ജേഴ്സിയില്‍ അവസാനമായി കിരീടം നേടാനുള്ള ഏറ്റവും മികച്ച അവസരം ആണിത്.