സെർജിയോ റാമോസുമായുള്ള പോരാട്ടം മറക്കാന്‍ കഴിയാത്തത് – മെസ്സി
കോപ പരിശീലന ചൂടില്‍ ആണ് എങ്കിലും ലയണല്‍ മെസ്സി തൻ്റെ അനന്തരവൻ്റെ യൂട്യൂബ് ഷോയിൽ ഒരു അഭിമുഖം നല്കി ഏറെ പ്രതീക്ഷയോടെ ഇരിക്കുന്ന ആരാധകരെ അഭിസംബോധന ചെയ്തിരുന്നു.ആ അഭിമുഖത്തില്‍ മെസ്സി തന്‍റെ സഹ താരം ആയിരുന്ന റാമോസ് ആണ് താന്‍ നേരിട്ടത്തില്‍ വെച്ച് ഏറ്റവും കടുത്ത എതിരാളിയെന്ന് പറഞ്ഞു.
“സെർജിയോ റാമോസുമായി ഞങ്ങൾ ഒരുപാട് പോരാടി. ഞങ്ങൾ പിന്നീട് ടീമംഗങ്ങൾ ആയി, എന്നാൽ മുമ്പ് ക്ലാസ്സിക്കോസിൽ പരസ്പരം കാണുന്നത് പോലും ഞങ്ങള്‍ക്ക് ഇഷ്ടം അല്ലായിരുന്നു.”മെസ്സി അഭിമുഖത്തില്‍ പറഞ്ഞു.പിഎസ്ജിയില്‍ ചേര്‍ന്നതിന് ശേഷം നല്കിയ അഭിമുഖത്തില്‍ “ഫുട്ബോൾ സൃഷ്ടിച്ച ഏറ്റവും മികച്ച കളിക്കാരൻ” എന്നാണ് റാമോസ് മെസ്സിയെ വിശേഷിപ്പിച്ചത്.ഇന്‍റര്‍നാഷനല്‍ ഫൂട്ബോളില്‍ നിന്ന് വിരമിച്ച് റാമോസ് ഇപ്പോള്‍ സെവിയന്‍ ടീമില്‍ നിന്നും വിട പറഞ്ഞിരിക്കുന്നു.
കോപ ടൂര്‍ണമെന്‍റ് ഈ വരുന്ന വെള്ളിയാഴ്ച്ചയാണ് ആരംഭിക്കാന്‍ പോകുന്നത്.ആദ്യ മല്‍സരത്തില്‍ ചാമ്പ്യന്‍മാരായ അര്‍ജന്‍റ്റീന ടൂര്‍ണമെന്‍റ് ഹോസ്റ്റ് ആയ കാനഡയെ നേരിടും.ഇന്‍റര്‍ മിയാമിക്ക് വേണ്ടി കളിക്കുന്ന മെസ്സിയുടെ ഫോമില്‍ തന്നെ ആണ് മുഴുവന്‍ അര്‍ജന്‍റീന ടീമും ആരാധകരും പ്രതീക്ഷ വക്കുന്നത്.