24 വർഷത്തിനിടയിലെ ആദ്യ യൂറോ ജയവുമായി റൊമാനിയ
24 വർഷത്തിന് ശേഷമുള്ള തങ്ങളുടെ ആദ്യത്തെ യൂറോപ്യൻ ചാമ്പ്യൻഷിപ്പ് മത്സരം വിജയിച്ച് കൊണ്ട് റൊമാനിയ ഇന്നലെ യൂറോപ്പിയന്‍ ഫൂട്ബോള്‍ വലിയൊരു ചലനം സൃഷ്ട്ടിച്ചു.തിങ്കളാഴ്ച നടന്ന യൂറോ 2024 ഗ്രൂപ്പ് ഇ മല്‍സരത്തില്‍ ഉക്രെയ്‌നെതിരെ 3-0 ന് ശക്തമായ വിജയത്തോടെ തങ്ങളുടെ കംപെയിന്‍ റൊമാനിയ ആരംഭിച്ച് കഴിഞ്ഞു.
മത്സരത്തിന് മുമ്പ്, റൊമാനിയ കോച്ച് എഡ്വേർഡ് ഇയോർഡനെസ്‌കു പറഞ്ഞ പോലെ റൊമാനിയന്‍ കളിക്കാര്‍ മൈതാനത്ത് ഓരോ നിമിഷത്തിലും പന്തിന് വേണ്ടി പോരാടുകയായിരുന്നു.മത്സരത്തിൻ്റെ ആദ്യ 20 മിനിറ്റിലും ആധിപത്യം പുലർത്തിയത് യുക്രെയ്‌നാണ്.എന്നാല്‍ നിക്കോളേ സ്റ്റാൻസിയുടെ ലോങ് റേഞ്ചില്‍ നിന്നുള്ള ഗോള്‍ ഉക്രെയിനെ ഏറെ അമ്പരപ്പിച്ചു.തിരികെ മല്‍സരത്തിലേക്ക് വരാന്‍ അവര്‍ ശ്രമം നടത്തി എങ്കിലും റൊമാനിയന്‍ പ്രതിരോധത്തിന് ഒരു ചലഞ്ച് സൃഷ്ട്ടിക്കാന്‍ പോലും അവര്‍ക്ക് കഴിഞ്ഞില്ല.
രണ്ടാം പകുതിയില്‍ മിഡ്ഫീൽഡർ റസ്‌വാൻ മാരിനും വളരെ മികച്ച ഷോട്ട് നേടി കൊണ്ട് സ്കോര്‍ബോര്‍ഡില്‍ ലീഡ് ഇരട്ടിപ്പിച്ചതോടെ തോല്‍വി 60 ആം മിനുട്ടില്‍ തന്നെ ഉക്രെയിന്‍ സമ്മതിച്ച് കഴിഞ്ഞിരുന്നു.57 ആം മിനുട്ടില്‍ മൂന്നാം ഗോള്‍ നേടി ഡെനിസ് ഡ്രാഗസും മാര്‍ക്ക് ഓണ്‍ ചെയ്തിരുന്നു.അവസാന വിസിലിന് പിന്നാലെ റൊമാനിയയുടെ കളിക്കാർ വിജയം വലിയ ആഘോഷം ആക്കുകയും കളി കാണാന്‍ വന്ന തങ്ങളുടെ പിന്തുണക്കാര്‍ക്ക് അഭിവാദ്യം അര്‍പ്പിക്കുകയും ചെയ്തിരുന്നു.