മിനി ബാഴ്സലോണയാവാന്‍ ഇന്‍റര്‍ മിയാമി ; എക്‌സിക്യൂട്ടീവ് ആയി സാൻലെഹിയെ നിയമിക്കുന്നു
മുൻ ബാഴ്‌സലോണയും ആഴ്‌സണൽ ഫുട്‌ബോൾ ഡയറക്ടറുമായ റൗൾ സാൻലെഹി ഇൻ്റർ മിയാമിയില്‍ കോ-പ്രസിഡൻ്റായി ചേരും.കായിക മേഖലയുടെ മേൽനോട്ടം വഹിക്കുകയും അത് പോലെ അക്കാദമിയിൽ നിന്ന് ആദ്യ ടീമിലേക്കുള്ള കളിക്കാരുടെ പ്രമോഷനും ആണ് അദ്ദേഹത്തിന് കീഴില്‍ ഉള്ള കര്‍ത്തവ്യം.യു.എസ്. വർക്ക് ഓതറൈസേഷൻ ലഭിച്ചാൽ സാൻലെഹി ഔദ്യോഗികമായി ഫുട്ബോൾ പ്രവർത്തനങ്ങളുടെ പ്രസിഡൻ്റായി പ്രവർത്തിക്കും.
സ്പാനിഷ് താരം മുമ്പ് 2008-2019 വരെ ബാഴ്‌സലോണയിൽ ഫുട്ബോൾ ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്, നിലവിലെ മിയാമി കളിക്കാരായ ലയണൽ മെസ്സി, സെർജിയോ ബുസ്‌ക്വെറ്റ്‌സ്, ലൂയിസ് സുവാരസ്, ജോർഡി ആൽബ എന്നിവരുടെ സമയത്ത് അദ്ദേഹം ആ ടീമില്‍ വലിയ ചലനങ്ങള്‍ സൃഷ്ട്ടിച്ചിട്ടുണ്ട്.2013-ൽ ബാഴ്‌സലോണയിൽ മാനേജര്‍ ആയി ജെറാർഡോ മാർട്ടിനോ പ്രവര്‍ത്തിച്ചിട്ടുണ്ട്.ഇപ്പോള്‍ അദ്ദേഹം ഒരു തവണ കൂടി റൗൾ സാൻലെഹിയുമായി കൈക്കോര്‍ക്കും.എന്നാല്‍ ഇത്തവണ അത് അമേരിക്കയില്‍ ആണ് എന്നു മാത്രം.2018-2020 വരെ ആഴ്സണലിൽ ഫുട്ബോൾ തലവനായും സാൻലെഹി സേവനമനുഷ്ഠിച്ചു, ഏറ്റവും ഒടുവിൽ 2022-2024 വരെ സ്പാനിഷ് ക്ലബ് റയൽ സരഗോസയുടെ സിഇഒ ആയും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.തന്റെ ആദ്യത്തെ ലക്ഷ്യം മികച്ച യുവ താരങ്ങളെ അക്കാദമിയില്‍ നിന്നും വളര്‍ത്തി എടുക്കുകയാണ് എന്നു ഇന്നലെ മാധ്യമങ്ങളോട് റൗൾ സാൻലെഹി പറഞ്ഞു.