മിലാന് പുതിയ മേധാവി – പൗലോ ഫൊൻസെക !!!!!!!
എസി മിലാൻ തങ്ങളുടെ പുതിയ പരിശീലകനായി പൗലോ ഫൊൻസെകയെ മൂന്ന് വർഷത്തെ കരാറിൽ നിയമിച്ചതായി പ്രഖ്യാപിച്ചു.എസി മിലാനെ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ എത്തിക്കുകയും അത് കൂടാതെ സീരി എ കിരീടം എടുപ്പിക്കുകയും ചെയ്ത സ്റ്റെഫാനോ പിയോളിയുമായി വേര്‍പിരിയാന്‍ തീരുമാനിച്ചത് പിയോളിയെ മാത്രം അല്ല , മിലാന് ആരാധകരെയും ഇത് ഏറെ വിഷമത്തില്‍ ആഴ്ത്തിയിട്ടുണ്ട്.
2023-24 സീസണിൽ ലില്ലെയെ ലിഗ് 1-ൽ നാലാം സ്ഥാനത്തെത്തിച്ച ഫൊൻസെക്ക നിലവില്‍ മാനേജര്‍മാരുടെ മാര്‍ക്കറ്റില്‍ വലിയ സ്ഥാനം ഉള്ളയാളാണ്.കഴിഞ്ഞ വർഷം ക്ലബിൻ്റെ ഉടമസ്ഥാവകാശ ഗ്രൂപ്പിൽ പ്രവർത്തന പങ്കാളിയായി ചേർന്ന മിലാൻ ഇതിഹാസം സ്ലാറ്റൻ ഇബ്രാഹിമോവിച്ച് വ്യാഴാഴ്ച വാർത്താ സമ്മേളനത്തിൽ ഫൊൻസെക്കയെ നിയമിച്ചതിനെക്കുറിച്ച് സംസാരിക്കുകയും പിയോളിയുടെ സേവനത്തിന് നന്ദി അറിയിക്കുകയും ചെയ്തു.”ഫൊൻസെക്ക എന്ന മാനേജര്‍ ആണ് നിലവില്‍ മിലാന് പറ്റിയത്.പരിശീലകരെ അവരുടെ കളിരീതിയുടെയും കളിയോടുള്ള സമീപനത്തിൻ്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചത്.ഫൊൻസെകയുമായി ഞങ്ങൾ മുഖാമുഖം സംസാരിച്ചപ്പോൾ, അദ്ദേഹത്തിന് ഈ റോള്‍ ഏറ്റെടുക്കാന്‍ കഴിയും എന്ന് ഞങ്ങള്‍ക്ക് ഉറപ്പ് ഉണ്ടായിരുന്നു.”ഇബ്രാഹിമോവിച്ച് പറഞ്ഞു.






































