അൽഫോൺസോ ഡേവിസ് – റയല്‍ മാഡ്രിഡ് ട്രാന്‍സ്ഫര്‍ റൂമര്‍ കൊഴുക്കുന്നു
കൈലിയൻ എംബാപ്പെയുടെ സൈനിങ് വിജയകരമായി പൂര്‍ത്തിയാക്കിയതിന് ശേഷം അടുത്ത ലക്ഷ്യത്തിലേക്ക് കണ്ണും നട്ടു ഇരിക്കുകയാണ് റയല്‍ മാഡ്രിഡ്.അത് മറ്റാരും അല്ല – മ്യൂണിക്ക് വിങ്ങ് ബാക്ക് ആയ അല്‍ഫോണ്‍സോ ഡേവിസ് ആണ്.താരത്തിന്റെ കരാര്‍ 2025 ല്‍ അവസാനിക്കും.അദ്ദേഹത്തിന് കരാര്‍ നീട്ടാന്‍ ഒരവസരം ജര്‍മന്‍ ക്ലബ് നല്കിയിട്ടുണ്ട്.എന്നാല്‍ അദ്ദേഹം അത് സൈന്‍ ചെയ്യാന്‍ സാധ്യത ഇല്ല.
റയലുമായി താരത്തിന്റെ ഏജന്‍റ് സ്ഥിരമായി ചര്‍ച്ച ചെയ്യുന്നുണ്ട്.അതിനാല്‍ അദ്ദേഹത്തിനെ ഫ്രീ ട്രാന്‍സ്ഫറില്‍ ആണ് എങ്കിലും റയലില്‍ എത്തിക്കാന്‍ പേരെസിന് കഴിയും.എന്നാല്‍ മ്യൂണിക്കുമായുള്ള ബന്ധം തകര്‍ക്കാന്‍ അവര്‍ക്ക് തീരെ താല്‍പര്യം ഇല്ല.അത് കൂടാതെ മ്യൂണിക്ക് ആവശ്യപ്പെടുന്ന തുക നല്കാന്‍ റയല്‍ തയ്യാറുമാണ്.മാര്‍ക്കറ്റ് വാല്യൂ അനുസരിച്ച് അദ്ദേഹത്തിനെ വാങ്ങാന്‍ റയല്‍ നല്കാന്‍ പോകുന്നത് 40 മില്യണ്‍ യൂറോ ആയിരിയ്ക്കും.അദ്ദേഹത്തിന്റെ വരവോടെ പേരെസിന്റെ ഏറെ നാളത്തെ സ്വപ്നം ആയ ” ഗലാക്റ്റികോസ് ടീം ” എന്ന ആശയം ഫൂട്ബോളില്‍ വീണ്ടും പിറവി എടുത്തേക്കും.