യൂറോ 2024 ; ടിക്കി ടാക്കക്ക് യാത്രാമൊഴി നല്കാന്‍ സ്പെയിന്‍ !!!!!!!!
യൂറോ 2024 ല്‍ പ്രമുഖ ടീമുകളില്‍ ഏറ്റവും ദൌര്‍ഭല്യം ഉള്ള ടീം ആയാണ് സ്പെയിന്‍ വരുന്നത്.പഴയ ടിക്കി ടാക്കയുടെ മധുര ഓര്‍മകള്‍ അയവിറക്കി കഴിഞ്ഞിരുന്ന അവരെ ആ ഹാങോവറില്‍ നിന്നും മാറ്റാന്‍ ഒരു പുത്തന്‍ ടീമുമായി എതിയിരിക്കുകയാണ് മാനേജര്‍ ലൂയിസ് ഡേ ലാ ഫുവെന്‍റെ.ബാഴ്സയുടെ ഫൂട്ബോള്‍ ഫിലോസഫി, അവരുടെ താരങ്ങള്‍ – ഈ രണ്ടും ആവശ്യത്തില്‍ കൂടുതല്‍ ഉപയോഗിക്കുന്നു എന്നത് കാരണം മുന്‍ മാനേജര്‍ ലൂയി എന്‍റിക്ക്വെക്ക് കുറെ വിമര്‍ശനം ലഭിച്ചിരുന്നു.എന്നാല്‍ ഈ ടീമില്‍ ആകപ്പാടെ നാല് ബാഴ്സ താരങ്ങള്‍ മാത്രമേ ഉള്ളൂ.
പെഡ്രി,ഫെര്‍മിന്‍, ടോറസ്,യമാല്‍ – ഇവര്‍ ആണ് സ്പെയിന്‍ ടീമില്‍ ഇടം നേടിയ ബാഴ്സ താരങ്ങള്‍.ഇതില്‍ കുബാര്‍സിയെ ഉള്‍പ്പെടുത്താതെ ഇരുന്നത് പലരെയും ഞെട്ടിച്ചു. പ്രതിരോധത്തില്‍ കര്‍വഹാള്‍,നാച്ചോ, ലപ്പോര്‍ട്ട,ഗ്രിമാള്‍ഡോ എന്നിവര്‍ ആണ് സ്പെയിന് വേണ്ടി അണിനിരക്കുന്നത്.റോഡ്രി,പെഡ്രി എന്നിവരുടെ സാന്നിധ്യവും സ്പാനിഷ് മിഡ്ഫീല്‍ഡില്‍ നിയന്ത്രണം കൊണ്ടുവരാന്‍ സഹായിക്കും.മുന്നേറ്റ നിരയില്‍ മൊറാട്ട, ഫെറാണ്‍ ടോറസ്,ജോസെലൂ എന്നിവരുടെ പ്രകടനം ശരാശരി മാത്രം ആയിരുന്നു.എന്നാല്‍ ബ്രേക്ക് ഔട്ട് താരങ്ങള്‍ ആയ യമാല്‍, നീക്കോ വില്യംസ് എന്നിവരുടെ വിങ്ങ് പ്ലേ സ്പാനിഷ് ടീമിന് ഏറെ നേട്ടം നല്‍കിയേക്കും.അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ ആയ ഡാനി ഓല്‍മോയും വളരെ മികച്ച ഫോമില്‍ ആണ് കളിച്ച് വരുന്നത്.ഇതില്‍ പലരും പ്രവചിക്കുന്നത് ഈ യൂറോ സ്പാനിഷ് ടീമിന് വേണ്ടി ഏറ്റവും മികച്ചത് ആക്കാന്‍ പോകുന്നത് യമാല്‍ ആയിരിയ്ക്കും എന്നാണ്.ഒരു ക്ലാസിക്ക് വിങ്ങറെ ഈ അടുത്തൊന്നും കിട്ടാതെ വളഞ്ഞിരിക്കുന്ന സ്പെയിനിന് വലിയൊരു ആശ്വാസം ആയിരിയ്ക്കും കുട്ടി താരത്തിന്റെ സാന്നിധ്യം.നന്നായി ഡ്രിബിള്‍ ചെയ്യുകയും അതുപോലെ ഇടംകാലന്‍ കേര്‍ളിങ് ഷോട്ടുകളും അടിക്കുന്ന യമാല്‍ ഈ സീസണില്‍ ബാഴ്സക്ക് വേണ്ടി വളരെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.