യൂറോ 2024 ; അനുഭവ സമ്പത്തും യുവത്വവും ഒത്തു ചേര്‍ത്തി ജര്‍മന്‍ പട
യൂറോ തങ്ങളുടെ മണ്ണില്‍ ആണ് നടക്കുന്നതു എന്ന കാരണം കൊണ്ട് ജര്‍മന്‍ ടീമിന് യോഗ്യത മല്‍സരങ്ങളില്‍ ഒന്നും കളിക്കേണ്ടി വന്നിട്ടില്ല.അതിനാല്‍ അവരുടെ ഫോമിന്റെ നിലവാരത്തെ കുറിച്ച് ഇപ്പോള്‍ പ്രവചിക്കുക തീര്‍ത്തൂം പ്രയാസകരം ആയിരിയ്ക്കും.ജൂലിയന്‍ നാഗല്‍സ്മാന്‍ എന്ന പുതിയ മാനേജര്‍ക്ക് കീഴില്‍ ഒരു ബ്രാന്‍ഡ് ന്യൂ ടീം ആയാണ് ജര്‍മനി വരുന്നത്.അദ്ദേഹം മുന്‍കൈ എടുത്ത് റയല്‍ മിഡ്ഫീല്‍ഡര്‍ ക്രൂസിനെ തിരികെ കൊണ്ട് വന്നിട്ടുണ്ട്.
ക്രൂസ്,മുള്ളര്‍,ന്യൂയര്‍, ഗുണ്ടോഗന്‍ എന്നിവരുടെ അവസാനത്തെ യൂറോ മാത്രം ആയിരിക്കണം എന്നില്ല, ജര്‍മന്‍ ടീമിന് വേണ്ടി ഇവര്‍ കളിക്കുന്ന അവസനനത്തെ മേജര്‍ ടൂര്‍ണമെന്റും ഒരു പക്ഷേ ഇതായിരിക്കും.ഇതില്‍ ബാഴ്സ- റയല്‍ മാഡ്രിഡ് ടീമിന് വേണ്ടി കളിക്കുന്ന ഗുണ്ടോഗന്‍ – ക്രൂസ് ജോഡികള്‍ ടോപ് ഫോമില്‍ ആണ്.എന്നാല്‍ മുള്ളര്‍, ന്യൂയര്‍ എന്നിവരുടെ കാര്യത്തില്‍ അത് പറയാന്‍ കഴിയില്ല.ജര്‍മനിയില്‍ ഇത്തവണ രണ്ടു ബ്രേക്ക് ഔട്ട് താരങ്ങള്‍ ഉണ്ട്.മ്യൂണിക്ക് മിഡ്ഫീല്‍ഡര്‍ ആയ മുസിയാല, മറ്റൊന്നു ബയര്‍ ലേവര്‍കുസന്‍ താരം ആയ ഫ്ലോറിയൻ വിർട്ട്സ്.ഇവര്‍ രണ്ടു പെര്‍ക്കും മാനേജര്‍ വലിയ ഒരു ദൌത്യം തന്നെ ആയിരിയ്ക്കും നല്കാന്‍ പോകുന്നത്.ഈ ജര്‍മന്‍ ടീമില്‍ തങ്ങളുടെ സ്ഥാനം ഊട്ടി ഉറപ്പിക്കാന്‍ പറ്റിയ അവസരം ആണ് ഇവര്‍ക്ക് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.ആഴ്സണല്‍ ടീമിന് വേണ്ടി ഫോം വീണ്ടെടുത്ത കായി ഹാവെര്‍റ്റ്സും ജര്‍മന്‍ ടീമിന് കരുത്ത് പകരുന്നു.പ്രതിരോധത്തില്‍ റൂഡിഗരുടെ സാന്നിധ്യം നാഗല്‍സ്മാന് വലിയ മുതല്‍ കൂട്ടാണ്.ഇവരെ കൂടാതെ സാനെ,കിമ്മിച്ച് എന്നിവരുടെ അനുഭവ സമ്പത്തും കൂടി ആകുമ്പോള്‍ ജര്‍മന്‍ ടീം യൂറോയിലെ പല വമ്പന്‍മാരുടെയും ഉറക്കം നഷ്ട്ടപ്പെടുത്തും.