യൂറോ 2024 ; യുവത്വത്തിന്‍റെ കരുത്തില്‍ ഇംഗ്ലണ്ട് !!!!!
ഈ യൂറോ 2024 ല്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന ഒരു ടീം ആണ് ഇംഗ്ലണ്ട് അഥവാ ത്രീ ലയണ്‍സ്.മാനേജര്‍ സൌത്ത് ഗെയ്റ്റിന് ആരാധകരില്‍ നിന്നും അത്ര നല്ല പിന്തുണ ലഭിക്കുന്നില്ല എങ്കിലും അദ്ദേഹത്തിന്റെ വരവിന് ശേഷം ആണ് നോക്കൌട്ട് മല്‍സരങ്ങളില്‍ ഇംഗ്ലണ്ട് ക്ലച് പിടിക്കാന്‍ തുടങ്ങിയത്.2018 ലോകക്കപ്പില്‍ സെമി , 2020 യൂറോയില്‍ ഫൈനല്‍ – എന്നിങ്ങനെ എത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു എങ്കിലും ടീമിലെ സൂപ്പര്‍ താരങ്ങളെ വെച്ച് ഇതിലും കൂടുതല്‍ പ്രയത്നം ആരാധകര്‍ സൌത്ത് ഗെയിറ്റില്‍ നിന്നും പ്രതീക്ഷിക്കുന്നു.
ഈ യൂറോയില്‍ ഇംഗ്ലണ്ട് ടീമിന്റെ ബ്രേക്ക് ഔട്ട് താരങ്ങള്‍ ഡെക്ലാന്‍ റൈസും , ജൂഡ് ബെലിങ്ഹാമും, ഫില്‍ ഫോഡനും ,ബുക്കായോ സാക്കയും പിന്നെ കോള്‍ പാമറും ആണ്.ഇംഗ്ലണ്ട് ടീമിന് വേണ്ടി മികച്ച പ്രകടനം നടത്താന്‍ ഇതുവരെ ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ കരിയര്‍ പീക്കില്‍ നില്‍ക്കുന്ന ഈ താരങ്ങള്‍ വെറ്ററന്‍ താരങ്ങളുടെ മേലുള്ള ഭാരം കുറച്ചേക്കും എന്നു പ്രതീക്ഷിക്കുന്നു.ഈ താരങ്ങള്‍ക്ക് എല്ലാം 25 ഓ അതോ അതിലും കുറവോ ആണ് വയസ്സ്.ഇത്രയും ബ്രേക്ക് ഔട്ട് താരങ്ങളുടെ സാന്നിധ്യം ആണ് ഇംഗ്ലണ്ട് ടീമിനെ യൂറോ നിരയില്‍ തന്നെ ഏറ്റവും കൂടുതല്‍ അപകടക്കാരികള്‍ ആക്കുന്നത്.ഇവരെ കൂടാതെ ടീമില്‍ അനേകം മല്‍സരങ്ങള്‍ കളിച്ച് പരിചയം ഉള്ള ട്രെന്‍റ് അര്‍നോള്‍ഡ്, ഹാരി കെയിന്‍, വാക്കര്‍,പിക്ക്ഫോര്‍ഡ് എന്നിവരും ഉണ്ട്.എന്നാല്‍ ഇതവണയും ഈ താരങ്ങളെ എല്ലാ വേണ്ടപോലെ വിനിയോഗിക്കാന്‍ സൌത്ത് ഗെയിറ്റിന് കഴിയും എന്നു തോന്നുന്നില്ല.ഈ ടൂര്‍ണമെട്നിലും പ്രകടനം മോശം ആയാല്‍ താന്‍ തന്നെ ടീമില്‍ നിന്നു പുറത്തു പോകും എന്നു അദ്ദേഹം ഇന്നലെ പറഞ്ഞിരുന്നു.