ഐസിസി ലോകക്കപ്പ് ; പോരിന് ഇറങ്ങാന്‍ അയല്‍വാസികള്‍
ക്രിക്കറ്റിൻ്റെ ഏറ്റവും ആവേശകരമായ മത്സരം ഇന്ന് നടക്കും.ഞായറാഴ്ച (ജൂൺ 9) ഐസിസി ടി20 ലോകകപ്പിൽ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടും. ന്യൂയോർക്കിലെ നാസൗ കൗണ്ടി ഇൻ്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം.ഇന്ത്യന്‍ സമയം ഇന്ന് രാത്രി എട്ട് മണിക്ക് ആണ് മല്‍സരം ആരംഭിക്കാന്‍ പോകുന്നത്.
ടൂർണമെൻ്റ് ഉദ്ഘാടന മത്സരത്തിൽ അയർലൻഡിനെ എട്ട് വിക്കറ്റിന് തകർത്താണ് ടീം ഇന്ത്യ മത്സരത്തിനിറങ്ങുന്നത്. അതേസമയം, മത്സരത്തിൽ പാക്കിസ്ഥാന് അനുകൂലമായ തുടക്കമായിരുന്നില്ല ലഭിച്ചത്.സഹ-ആതിഥേയരായ യുഎസ്എയോട് ബാബർ അസമിൻ്റെ നേതൃത്വത്തിലുള്ള ടീം ദയനീയ പരാജയം ഏറ്റുവാങ്ങി. 2023-ൽ അഹമ്മദാബാദിൽ നടന്ന ഏകദിന ലോകകപ്പിനു ശേഷം ഇരുവരും ആദ്യമായാണ് ഏറ്റുമുട്ടുന്നത്.ഇന്നതെ മല്‍സരത്തില്‍ മേല്‍ക്കൈ ഇന്ത്യക്ക് ആണ് എങ്കിലും ചരിത്രം പരിശോധിക്കുകയാണ് എങ്കില്‍ ഇന്ത്യ – പാക്ക് മല്‍സരം പ്രവചനാതീതമായി സംഭവിക്കാറുണ്ട്.