ഡിബാലയെ ചാക്കില്‍ ആക്കാന്‍ ലിവര്‍പൂള്‍ !!!!!!
റോമയിൽ നിന്ന് യൂറോപ്പിലെ തന്നെ ഏറ്റവും ആകര്‍ഷണീയമായ ലീഗ് ആയ പ്രീമിയര്‍ ലീഗിലേക്ക് പോകാന്‍ ഡിബാല ഒരുങ്ങുന്നതായി റിപ്പോര്ട്ട്.സമീപ ആഴ്ചകളിൽ, അർജൻ്റീനിയൻ സൂപ്പർസ്റ്റാറിൻ്റെ ഭാവി ട്രാൻസ്ഫർ സംബന്ധമായ നിരവധി കിംവദന്തികൾക്ക് വിഷയമായിരുന്നു. അതിനു പ്രധാന കാരണം താരത്തിന്‍റെ റിലീസ് ക്ലോസ് 12 മില്യൺ യൂറോ എന്നതാണ്.
ഇത് മുതല്‍ എടുക്കാന്‍ പല ഫോറിന്‍ ക്ലബുകളും വരും എന്ന് റോമ ഭയപ്പെടുന്നു. ലിവര്‍പൂളുമായാണ് നിലവില്‍ ഡിബാലയുടെ പേര് ചേര്‍ത്ത് കേള്‍ക്കുന്നത്.താരത്തിനെ പുതിയ മാനേജര്‍ ആയ സ്ലോട്ടിന്‍റെ ആദ്യ സൈനിങ് ആയി മാറ്റാന്‍ റെഡ്സ് മാനേജ്മെന്‍റ് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.കഴിഞ്ഞ മാസങ്ങളില്‍ ഒരു അഭിമുഖത്തില്‍ താരം പ്രീമിയര്‍ ലീഗില്‍ കളിക്കാനുള്ള തന്റെ ആഗ്രഹവും ഈ അടുത്ത് പറഞ്ഞിരുന്നു, അതിനാല്‍ ഈ സന്ദര്‍ഭം റോമന്‍ ക്ലബ് ഏറെ ജാഗ്രതയോടെ ആണ് നിരീക്ഷിക്കുന്നത്.