ടി20 ലോകകപ്പ് 2024: സ്കോട്ട്ലൻഡ് vs ഇംഗ്ലണ്ട് മത്സരം മഴ കാരണം ഉപേക്ഷിച്ചു
ബാർബഡോസിലെ ബ്രിഡ്ജ്ടൗണിലെ കെൻസിംഗ്ടൺ ഓവലിൽ നടക്കുന്ന ഇംഗ്ലണ്ട്-സ്കോട്ട്ലൻഡ് മത്സരം മഴ മൂലം ഉപേക്ഷിച്ചു.ടോസ് ലഭിച്ച സ്കോട്ട്ലണ്ട് ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.ഓപ്പണർമാരായ മൈക്കൽ ജോൺസും ജോർജ്ജ് മുൻസിയും 90 റൺസിൻ്റെ അപരാജിത കൂട്ടുകെട്ട് പടുത്തുയര്‍ത്തി.വെറും പത്തോവറില്‍ ആണ് അവര്‍ ഈ സ്കോറില്‍ എത്തിയത്.
മുൻസി 31 പന്തിൽ 41 റൺസ് നേടിയപ്പോൾ, ജോൺസ് 30 പന്തിൽ നിന്ന് 45 റൺസെടുത്തു, മത്സരം 10 ഓവർ വീതമുള്ള മത്സരത്തിലേക്ക് ചുരുക്കി.ഇംഗ്ലണ്ട് ടീമിന് ലക്ഷ്യം ഡിഎല്‍എസ് നിയമം മൂലം 109 റൺസ് ആക്കി പുനര്‍നിര്‍ണയിച്ചു.എന്നാല്‍ രണ്ടാം ഇന്നിംഗ്സിൽ ഒരു പന്ത് പോലും എറിയാനായില്ല.ഇതോടെ രണ്ടു ടീമുകള്‍ക്കും ഓരോ പോയിന്റ് വീതം ലഭിച്ചു.ഗ്രൂപ്പ് ബിയില്‍ രണ്ടു പോയിന്റ് ഉള്ള നമീബിയ ഒന്നാം സ്ഥാനത്തും ഓരോ പോയിന്റ് ഉള്ള ഇംഗ്ലണ്ട്,സോക്ട്ട്ലണ്ട് ടീമുകള്‍ രണ്ടും മൂന്നും സ്ഥാനത്തുമാണ്.