ഐസിസി ലോകക്കപ്പ് ; ശ്രീലങ്കയെ കറക്കി വീഴ്ത്തി ദക്ഷിണാഫ്രിക്ക
ദക്ഷിണാഫ്രിക്ക അവരുടെ ലോകകപ്പ് കാമ്പെയ്ൻ ആധികാരികമായ രീതിയിൽ തന്നെ ആരംഭിച്ചു.ശ്രീലങ്കയെ ഫോർമാറ്റിലെ അവരുടെ ഏറ്റവും കുറഞ്ഞ സ്കോറിന് പുറത്താക്കുകയും 17 ഓവറുകൾക്കുള്ളിൽ 78 റൺസ് പിന്തുടരുകയും ചെയ്തുകൊണ്ട് രണ്ട് പോയിൻ്റ് സൌത്ത് ആഫ്രിക്ക നേടി.ഐസൻഹോവർ പാർക്കിലെ പുതുതായി സൃഷ്ടിച്ച സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ ഔദ്യോഗിക ടി20 ഐ മത്സരത്തിൽ ബാറ്റിങ് വളരെ അധികം ദുഷ്ക്കരം ആയിരുന്നു.
പ്രതലം ബാറ്റ് ചെയ്യാൻ ബുദ്ധിമുട്ടാണ്,അത് പോലെ തന്നെ പതിവിലും കൂടുതല്‍ ബൌണ്‍സ് ലഭിക്കുന്നുണ്ട്.ബോളുകള്‍ ബൌണ്ടറി കടത്താനും ഏറെ ബുദ്ധിമുട്ട്.ശ്രീലങ്ക ആദ്യം ബാറ്റ് ചെയ്യാൻ തിരഞ്ഞെടുത്തു, ഉടൻ തന്നെ അവര്‍ക്ക് തിരിച്ചടി നേരിടേണ്ടി വന്നു.പവർപ്ലേയിൽ വെറും 24 റൺസ് മാത്രമാണ് അവർക്ക് ലഭിച്ചത്,പത്തോവറില്‍ വെറും നാല്പത് റണ്‍സിന് അഞ്ചു വിക്കറ്റ് നഷ്ട്ടമായി.ആൻറിച്ച് നോർട്ട്ജെ നാല് വിക്കറ്റ് പിഴുത് കൊണ്ട് ശ്രീലങ്കയുടെ ബാറ്റര്‍മാരെ വട്ടം കറക്കി.19.1 ഓവറില്‍ 77 റന്സിന് അവര്‍ ഓള് ഔട്ട് ആവുകയും ചെയ്തു.മറുപടിക്ക് ബാറ്റിങ് ഇറങ്ങിയ ആഫ്രിക്ക അല്പം പാടുപ്പെട്ടു എങ്കിലും ക്ഷമയോടെ ബാറ്റ് വീശി ജയം നേടി.