ഐസിസി ടി20 ലോകക്കപ്പ് ; പപ്പ ന്യൂ ഗിനിയയ്ക്ക് മുന്നില്‍ കഷ്ട്ടിച്ച് ജയിച്ച് വിന്‍ഡീസ്
രണ്ട് തവണ ചാമ്പ്യൻമാരായ വെസ്റ്റ് ഇൻഡീസിനെ പപ്പുവ ന്യൂ ഗിനിയ യൂണിറ്റ് കുറച്ച് നേരത്തിന് എങ്കിലും കടുത്ത സമ്മർദ്ദത്തിലാക്കി എന്നത് ഈ ടി 20 ലോകക്കപ്പില്‍ ഒരു പുതിയ കാഴ്ചയായി മാറി.ഇന്നലെ നടന്ന മല്‍സരത്തില്‍ അല്പം പാടുപ്പെട്ടു എങ്കിലും 5 വിക്കറ്റിന് വിന്‍ഡീസ് ജയം നേടി.സെസെ ബൗയുടെ (43 പന്തിൽ 50) പ്രകടനം ആണ് ന്യൂ ഗിനിയയെ 136 റണ്‍സിലേക്ക് എത്തിച്ചത്.
പവർ-പാക്ക്ഡ് വെസ്റ്റ് ഇൻഡീസിന് താഴെയുള്ള ടോട്ടൽ സുഖകരമായി പിന്തുടരാമായിരുന്നു, പക്ഷേ പരിമിതികൾക്കിടയിലും പിഎൻജി വിന്‍ഡീസിനെ പരമാവധി പരീക്ഷിച്ചു. പിഎൻജിയുടെ സ്പിന്നർമാരും മീഡിയം പേസർമാരും ഹാർഡ്-ഹിറ്റിംഗ് വെസ്റ്റ് ഇൻഡീസ് ബാറ്റർമാരെ വമ്പന്‍ അടിക്ക് സമ്മതിച്ചില്ല.റോസ്റ്റൺ ചേസിൻ്റെയും (27 പന്തിൽ 42 നോട്ടൗട്ട്) ആന്ദ്രെ റസ്സലിൻ്റെയും (9 പന്തിൽ 15) പിൻബലത്തിൽ വെസ്റ്റ് ഇന്‍ഡീസ് 19 ഓവറില്‍ ആണ് റണ്‍ ചേസ് പൂര്‍ത്തിയാക്കിയത്.മഴയെ തുടർന്ന് 20 മിനിറ്റോളം വെസ്റ്റ് ഇൻഡീസിൻ്റെ ഇന്നിംഗ്സ് നിർത്തിവെച്ചെങ്കിലും ഓവറുകൾ നഷ്ടമായില്ല.അവരുടെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ച ചേസ് തന്നെ ആണ് മാന്‍ ഓഫ് ദി മാച്ച്.