ഹാൻസി ഫ്ലിക്കിനെ ബാഴ്‌സലോണ മാനേജരായി നിയമിച്ചു
രണ്ട് വർഷത്തെ കരാറിൽ മുൻ ബയേൺ മ്യൂണിക്ക് – ജർമ്മനി പരിശീലകൻ ഹാൻസി ഫ്ലിക്കിനെ ക്ലബ്ബിൻ്റെ പുതിയ മാനേജരായി നിയമിച്ചതായി ബാഴ്‌സലോണ അറിയിച്ചു.ഞായറാഴ്ച ക്ലബുമായുള്ള തൻ്റെ അവസാന മത്സരം നിയന്ത്രിച്ച സാവി ഹെർണാണ്ടസിന് പകരക്കാരനായാണ് ജര്‍മന്‍ കോച്ച് ടീമിലേക്ക് എത്തുന്നത്.2022 ലോകകപ്പിലെ ഗ്രൂപ്പ്-സ്റ്റേജില്‍ ജര്‍മനി പുറത്താകുകയും ടൂർണമെൻ്റിന് ശേഷം മോശം ഫലങ്ങളുണ്ടാകുകയും ചെയ്തതിനെത്തുടർന്ന് 2023 സെപ്റ്റംബർ മുതൽ ഫ്ലിക്കിന് ജോലി ഒന്നും ഉണ്ടായിരുന്നില്ല.
“ഈ ക്ലബില്‍ ചേരുക എന്നത് എന്റെ എക്കാലത്തെയും വലിയ ഒരു സ്വപ്നം ആണ്.അതിനാല്‍ ഇവര്‍ എന്നെ വിളിച്ചപ്പോള്‍ ഒരു നിമിഷം പോലും ചിന്തിക്കേണ്ട ആവശ്യം എനിക്കു വന്നില്ല.ഈ ക്ലബും എന്‍റെ ഫിലോസഫിയും ഏറെക്കുറെ ഒന്നാണ്.അതിനാല്‍ ഇവിടെയും മ്യൂണിക്കില്‍ നേടിയ പോലെ ഒട്ടനവധി ട്രോഫികള്‍ നേടാം എന്നു ഞാന്‍ വിശ്വസിക്കുന്നു.”ഫ്ലിക് പറഞ്ഞു.ബാഴ്സയുടെ പതിയെ പതിയെ കളി ബില്‍ഡ് ചെയ്യുന്ന രീതി മാറ്റുവാന്‍ വേണ്ടി ആണ് പ്രസിഡന്‍റ് ഈ സമയത്ത് തന്നെ ഫ്ലിക്കിനെ കൊണ്ട് വന്നത് എന്ന് ബാഴ്സ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.