ഐപിഎല്‍ കൊട്ടിക്കലാശം ഇന്ന് ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ വെച്ച് അരങ്ങേറും
ഇന്ത്യൻ പ്രീമിയർ ലീഗ് 2024 അതിൻ്റെ അവസാന ഘട്ടത്തിലെത്തി കഴിഞ്ഞു.ഒന്നിലധികം ആവേശകരമായ ഗെയിമുകൾക്ക് ശേഷം ഇന്നാണ് ഐപിഎല്‍ പൂരത്തിന് കൊടി ഇറങാന്‍ പോകുന്നത്.ഇന്ന് ഇന്ത്യന്‍ സമയം ഏഴര മണിക്ക് ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ വെച്ച് നടക്കാന്‍ പോകുന്ന മല്‍സരത്തില്‍ സണ്‍ റൈസേര്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും ഏറ്റുമുട്ടും.
ഗൗതം ഗംഭീർ നയിക്കുന്ന കെകെആർ, ബാക്കിയുള്ള ടീമുകളെക്കാൾ എത്രയോ മികച്ച രീതിയില്‍ ഗെയിം ഫിനിഷ് ചെയ്തു ലീഗ് പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി കൊണ്ടാണ് പ്ലേ ഓഫില്‍ കയറിയത്.ക്വാളിഫയര്‍ മല്‍സരത്തില്‍ ഹൈദരാബാദ് ടീമിനെ അടിയറവ് പറയിച്ചാണ് അവര്‍ ഫൈനല്‍ പ്രവേശനം നേടിയത്.ഈ സീസണിലെ ഏറ്റവും കൂടുതല്‍ ബാലന്‍സ് ഉള്ള ടീം ആണ് ഗംഭീറിന്‍റെ കൊല്‍ക്കത്ത.അതേ സമയം ഹൈദരാബാദ് എങ്ങനെ ഒരു മല്‍സരത്തിനെ സമീപ്പിക്കും എന്നത് പ്രവചിക്കുക ബുദ്ധിമുട്ട് ആണ്.ചില മല്‍സരങ്ങളില്‍ 250 പോലും ആ ടീമിന് കൈ എത്തി പിടിക്കാന്‍ കഴിയും , എന്നാല്‍ ചില സമയങ്ങളില്‍ തുടക്കത്തില്‍ തന്നെ ടോപ് ഓര്‍ഡര്‍ മുഴുവന്‍ പവലിയനിലേക്ക് പോയിട്ടു ഉണ്ടാകും.ഇന്നതെ മല്‍സരത്തില്‍ കൊല്‍ക്കത്തയുടെ സ്പിന്‍ ബോളിങ്ങിനെ ആയിരിയ്ക്കും ഹൈദരാബാദ് ബാറ്റര്‍മാര്‍ ഏറ്റവും കൂടുതല്‍ പേടിക്കുന്നത്.