അമേരിക്കന്‍ ടീമിനെതിരെ പരമ്പര കൈവിട്ടു എങ്കിലും അവസാന മല്‍സരത്തില്‍ ബംഗ്ലാദേശ് 10 വിക്കറ്റ് വിജയം നേടി
ശനിയാഴ്ച നടന്ന മൂന്നാമത്തെയും അവസാനത്തെയും ടി20യിൽ യു.എസ്.എയെ 10 വിക്കറ്റിന് ബംഗ്ലാദേശ് തോല്‍പ്പിച്ചു.കടുവകള്‍ ഈ മല്‍സരം ജയിച്ചു എങ്കിലും പരമ്പര 2-1 ന് തോറ്റു.നേരത്തെ, രണ്ടാം ടി20യിൽ ബംഗ്ലാദേശിനെ തോൽപ്പിച്ച് യുഎസ്എ ചരിത്രമെഴുതി.അങ്ങനെ വിജയികളായ ടീം ടി20 ലോകകപ്പ് ഒരുക്കങ്ങൾ ആധിപത്യത്തോടെ ആരംഭിച്ചു.
അസോസിയേറ്റ് ക്രിക്കറ്റ് രാജ്യമായ യുഎസ്എ വിജയത്തോടെ ബംഗ്ലാദേശിനെ മാത്രം അല്ല ക്രിക്കറ്റ് ലോകത്തെ തന്നെ ഞെട്ടിച്ച് ഇരിക്കുകയാണ്.ടോസ് നേടിയ ബംഗ്ലാദേഷ് ആദ്യം ബോള്‍ ചെയ്യാന്‍ തീരുമാനിച്ചു.നാലോവറില്‍ പത്തു റണ്‍ വഴങ്ങി ആറ് വിക്കറ്റ് എടുത്ത മുസ്തഫിസുർ റഹ്മാൻ അമേരിക്കന്‍ ടീമിനെ 104 റണ്‍സിന് ഒതുക്കി.മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശ് 11.4 ഓവറില്‍ ലക്ഷ്യം കണ്ടു.തൻസീദ് ഹസൻ(42 പന്തില്‍ 58 *) , സൗമ്യ സർക്കാർ(28 പന്തില്‍ 43*) എന്നിവര്‍ തെല്ലും ഇട വരുത്താതെ യുഎസ് ബോളര്‍മാരെ പഞ്ഞിക്കിട്ടു.അടുത്ത മല്‍സരത്തിലും ഈ രണ്ടു ടീമുകള്‍ തന്നെ ഏറ്റുമുട്ടും, എന്നാല്‍ അത് ലോകക്കപ്പ് വാം അപ്പ് മാച്ച് ആയിരിയ്ക്കും.