” സൌത്ത് ഗെയിറ്റിനുള്ള മറുപടി റാഷ്ഫോര്‍ഡ് നല്‍കും , എഫ്എ കപ്പ് ഫൈനലില്‍ ” – ടെന്‍ ഹാഗ്
യൂറോ 2024 ടീമില്‍ എടുക്കാത്തതിന്റെ ദേഷ്യം മാര്‍ക്കസ് റാഷ്ഫോര്‍ഡ് കാണിക്കാന്‍ പോകുന്നത് എഫ് എ കപ്പ് ഫൈനലില്‍ ആയിരിയ്ക്കും എന്നു പറഞ്ഞിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ എറിക് ടെൻ ഹാഗ്.ചൊവ്വാഴ്ച യൂറോപ്യൻ ചാമ്പ്യൻഷിപ്പിനുള്ള ഇംഗ്ലണ്ടിൻ്റെ 33 അംഗ താൽക്കാലിക ടീമിൽ നിന്ന് റാഷ്ഫോർഡിനെ അപ്രതീക്ഷിതമായി ഒഴിവാക്കിയിരുന്നു.
“താരം ഇപ്പോള്‍ വളരെ നല്ല ഷെപ്പില്‍ ആണ്.ഒരു കരിയര്‍ എന്നാല്‍ താഴ്ചകളും ഉയര്‍ച്ചകളും ഉണ്ടാകും.റാഷ്ഫോര്‍ഡിനെ പോലൊരു താരത്തിനെ ഒഴിവാക്കിയത് തീര്‍ത്തൂം നിര്‍ഭാഗ്യകരം തന്നെ ആണ്.എന്നാല്‍ അദ്ദേഹത്തിനെ പോലൊരു ഓള് റൌണ്ടര്‍ തീര്‍ച്ചയായും ഇതില്‍ നിന്നു കരകയറും.ഈ ഒരു ഈര്ഷ്യം താരത്തിന്റെ പരിശീലന സെഷനില്‍ കാണാന്‍ കഴിയുന്നുണ്ട്.സൌത്ത് ഗെയിറ്റിന്റെ തീരുമാനം തെറ്റാണ് എന്നു അദ്ദേഹം അടുത്ത് തന്നെ തെളിയിക്കും.”റാഷ്ഫോർഡിൻ്റെ മാനസികാവസ്ഥയെക്കുറിച്ച് ചോദിച്ചപ്പോൾ ടെൻ ഹാഗ് മാധ്യമങ്ങളോട് പറഞ്ഞു.