മൗറീഷ്യോ പോച്ചെറ്റിനോ ഒരു സീസണിന് ശേഷം ചെൽസി വിടുന്നു !!!!!
ഒരു സീസണിൻ്റെ ചുമതലയ്ക്ക് ശേഷം പരസ്പര സമ്മതത്തോടെ മൗറീഷ്യോ പോച്ചെറ്റിനോ ചെൽസി വിട്ടതായി ക്ലബ് ചൊവ്വാഴ്ച പ്രസ്താവനയിൽ സ്ഥിരീകരിച്ചു.സഹ-ഉടമയായ ബെഹ്ദാദ് എഗ്ബാലി, സഹ-കായിക ഡയറക്ടർമാരായ പോൾ വിൻസ്റ്റാൻലി, ലോറൻസ് സ്റ്റുവർട്ട് എന്നിവരുമായി കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ നടത്തിയ ചർച്ചകളെ തുടർന്നാണ് 52 കാരനായ പോച്ചെറ്റിനോ പോയതെന്ന് വൃത്തങ്ങൾ പറഞ്ഞു.
കോച്ചിന് കീഴില്‍ ചെല്‍സിക്ക് സ്ഥിരത ലഭിച്ചിരുന്നില്ല എങ്കിലും പ്രീമിയർ ലീഗില്‍ ആറാം സ്ഥാനം , കാരബാവോ കപ്പ് ഫൈനൽ, എഫ്എ കപ്പ് സെമിഫൈനൽ എന്നീ നേട്ടങ്ങള്‍ നല്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.പോച്ചെറ്റിനോയുടെ കരാറിൽ ഒരു വർഷം ബാക്കിയുണ്ടെങ്കിലും ചെല്‍സിയിലെ പൊറുതി അദ്ദേഹത്തിനും മടുത്ത് തുടങ്ങിയത് മൂലം ആയിരിക്കണം പുറത്തു പോകാന്‍ പൊച്ചേ സമ്മതിച്ചത്.പകരം വരുന്ന മാനേജര്‍ ആര് എന്നു ഉറപ്പ് ആയിട്ടില്ല എന്നാല്‍ റൂമറുകള്‍ പ്രകാരം 22 വർഷത്തിന് ശേഷം ആദ്യമായി ഇപ്‌സ്‌വിച്ച് ടൗണിനെ പ്രീമിയർ ലീഗിലേക്ക് തിരികെ നയിച്ച കീറൻ മക്കെന്നയുടെ പേര് ചെല്‍സിയുമായി ബന്ധിപ്പിച്ച് അനേകം റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.