ഐപിഎല്‍ 2024 ; എലിമിനേറ്ററിൽ സഞ്ജു സാംസണ്‍ – വിരാട്ട് കോഹ്ലി പോര്
ഐപിഎൽ എലിമിനേറ്ററിൽ സഞ്ജു സാംസണിൻ്റെ രാജസ്ഥാൻ റോയൽസിന് കടുത്ത വെല്ലുവിളി.മികച്ച ഫോമിലുള്ള റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ ആണ് അവര്‍ ഇന്ന് മാറ്റുരക്കാന്‍ പോകുന്നത്.ഒരിക്കൽ ഒന്നാം സ്ഥാനത്തിനായുള്ള റേസില്‍ ഉണ്ടായിരുന്ന ആർആർ, ലീഗ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടത് അവര്‍ക്ക് വലിയ തിരിച്ചടിയായിരുന്നു.
അവസാന മത്സരത്തിൽ തുടർച്ചയായ തോൽവികളും വാഷ്ഔട്ടും ഏറ്റുവാങ്ങിയ രാജസ്ഥാന്‍ തന്നെ ആണ് പ്ലേ ഓഫിലെ ഏറ്റവും അസ്ഥിരതയാര്‍ന്ന ടീം.നേരെമറിച്ച്, മോശം തുടക്കത്തിന് ശേഷം ആർസിബി ശ്രദ്ധേയമായ തിരിച്ചുവരവ് നടത്തി, തുടർച്ചയായ ആറ് ഗെയിമുകൾ വിജയിച്ച് പ്ലേഓഫ് ബെർത്ത് ഉറപ്പിച്ചു.ഫാഫ് ഡു പ്ലെസിസിൻ്റെ നേതൃത്വത്തിൽ അവർ അടുത്തിടെ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്‌സിനെ പുറത്താക്കി.ഇന്നതെ മല്‍സരത്തില്‍ വിജയ സാധ്യത നിലവില്‍ ഉള്ളത് ബാംഗ്ലൂര്‍ ടീമിന് തന്നെ ആണ്.ഇന്ന് ഇന്ത്യന്‍ സമയം ഏഴര മണിക്ക് ആണ് മല്‍സരം ആരംഭിക്കാന്‍ പോകുന്നത്.