അഭിഷേക് ശർമ്മയുടെ ബാറ്റിന്റെ ചൂട് അറിഞ്ഞ് പഞ്ചാബ്
ഞായറാഴ്ച ഹൈദരാബാദിൽ നടന്ന ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദ് നാല് വിക്കറ്റിന് പഞ്ചാബ് കിംഗ്സിനെ പരാജയപ്പെടുത്തി.അഭിഷേക് ശർമ്മ പഞ്ചാബ് കിംഗ്സ് ബൗളർമാരെ മറ്റൊരു തകർപ്പൻ അർദ്ധ സെഞ്ച്വറിയുമായി കീഴടക്കി.അദ്ദേഹം തന്നെ ആണ് മാന്‍ ഓഫ് ദി മാച്ച്.ജയത്തോടെ ഹൈദരാബാദ് ലീഗ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് എത്തി.
ടോസ് ലഭിച്ച് ഫ്ലാറ്റ് ട്രാക്കിൽ ബാറ്റ് ചെയ്യാൻ തിരഞ്ഞെടുത്ത പഞ്ചാബ് കിംഗ്സ് പ്രഭ്സിമ്രാൻ സിങ്ങിൻ്റെ 45 പന്തിൽ 71 റൺസിൻ്റെയും ക്യാപ്റ്റൻ ജിതേഷ് ശർമ്മയുടെ പ്രകടനത്തിന്റെ മികവിലും 214 റണ്‍സ് പടുത്ത് ഉയര്‍ത്തി.അതിനു മറുപടി എന്നോണം ബാറ്റിങ് ആരംഭിച്ച ഹൈദരാബാദിന് ആദ്യ ബോളില്‍ ഹേഡിനെ നഷ്ട്ടപ്പെട്ടു എങ്കിലും അഭിഷേക് ശര്‍മ (28 പന്തിൽ 66 റൺസ്), രാഹുല്‍ ത്രിപാടി (33 റണ്‍സ് ) എന്നിവരുടെ പ്രകടനം മികച്ച സ്കോര്‍ പവര്‍ പ്ലേയില്‍ നല്കി.ഇരുവരും പുറത്തു ആയപ്പോഴും ഹെൻറിച്ച് ക്ലാസൻ (42), നിതീഷ് റെഡ്ഡി (37) എന്നിവർ തങ്ങളുടെ സമ്പൂർണ ആധിപത്യത്തിന് മികച്ച സംഭാവന നൽകി.അതോടെ കളിയില്‍ വിക്കറ്റുകള്‍ കണ്ടെത്തി എങ്കിലും പഞ്ചാബിനെ ഒരു തരത്തിലും ജയിക്കാന്‍ ഹൈദരാബാദ് ടീം സമ്മതിച്ചില്ല.