ഐപിഎല്‍ 2024 ; ലീഗ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കയറാന്‍ ഹൈദരാബാദ്
2024-ലെ ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ 69-ാം മത്സരത്തില്‍ ഇന്ന് ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ സൺറൈസേഴ്സ് ഹൈദരാബാദ് പഞ്ചാബ് കിംഗ്സിനെ നേരിടും.ഇന്ത്യന്‍ സമയം മൂന്നര മണിക്ക് ആണ് മല്‍സരം നടക്കാന്‍ പോകുന്നത്.സൺറൈസേഴ്സ് ഹൈദരാബാദ് 13 മത്സരങ്ങൾ കളിച്ച് 15 പോയിൻ്റുമായി പോയിൻ്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തും പഞ്ചാബ് കിംഗ്സും 13 മത്സരങ്ങൾ കളിച്ച് 10 പോയിൻ്റുമായി ഒമ്പതാം സ്ഥാനത്തുമാണ്.
ഇന്നതെ മല്‍സരത്തില്‍ എങ്ങനെയും ജയം നേടി ലീഗ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് എത്തുക എന്നത് ആണ് ഹൈദരാബാദ് ടീമിന്റെ ലക്ഷ്യം.അവസാന മല്‍സരം മഴ മൂലം ഹൈദരബാദിന് കളിയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല.അതിനു മുന്‍പുള്ള മല്‍സരത്തില്‍ ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദ് കളിച്ച അവസാന മത്സരത്തിൽ ഹൈദരാബാദ് 10 വിക്കറ്റിന് ലഖ്നൗവിനെ പരാജയപ്പെടുത്തിയിരുന്നു.അവസാന മത്സരത്തിൽ പഞ്ചാബ് കിംഗ്സ് രാജസ്ഥാനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി അല്പം ആത്മവിശ്വാസത്തില്‍ ആണ്.അതിനാല്‍ ഇന്നതെ മല്‍സരത്തില്‍ ഹൈദരാബാദ് ടീമിനെ അങ്ങനെ ജയിക്കാന്‍ വിടാന്‍ അവര്‍ സമ്മതിക്കില്ല.ഇതിന് മുന്നേ നടന്ന മല്‍സരത്തില്‍ ഹൈദരാബാദ് പഞ്ചാബിനെ 2 റന്സിന് പരാജയപ്പെടുത്തിയതിന്റെ പ്രതികാരം വീട്ടാനും അവര്‍ക്ക് കിട്ടിയ അവസരം ആണിത്.