Cricket cricket worldcup Cricket-International Epic matches and incidents IPL ipl-2024 legends Renji Trophy Top News

ചെന്നൈയെ നാട്ടിലേക്കു മടക്കി അയച്ച് ബാംഗ്ലൂര്‍

May 19, 2024

ചെന്നൈയെ നാട്ടിലേക്കു മടക്കി അയച്ച് ബാംഗ്ലൂര്‍

ഐപിഎൽ 2024 എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ഡൂ-ഓർ-ഡൈ മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ചെന്നൈ സൂപ്പർ കിംഗ്‌സിനെ പരാജയപ്പെടുത്തി.തുടര്‍ച്ചയായ ആറാമത്തെ വിജയം നേടി കൊണ്ട് അവര്‍ പ്ലേ ഓഫില്‍ ഇടം നേടി.വളരെ അധികം പ്രതീക്ഷ വെച്ച് വന്ന ചെന്നൈക്ക് നിരാശ മാത്രം ആയിരുന്നു ഇന്നലത്തെ മല്‍സരത്തിലെ നേട്ടം.

 

ഇത് ഈ സീസണിലെ എംഎസ് ധോണിയുടെ പ്രചാരണത്തിന് അവസാനമായി. നേരത്തെ, ഫാഫ് ഡു പ്ലെസിസ് 39 പന്തിൽ 54 റൺസ്,വിരാട് കോഹ്‌ലി 29 പന്തിൽ 47 റൺസ്,രജത് പതിദാർ (23 പന്തിൽ 41), കാമറൂൺ ഗ്രീൻ (17 പന്തിൽ 38 നോട്ടൗട്ട്) എന്നിവരുടെ സഹായത്താല്‍ ബാംഗ്ലൂര്‍ 218 റണ്സ് എടുത്തു.18 റണ്‍സിന് മുകളില്‍ അവര്‍ക്ക് ജയം നേടേണ്ടി ഇരുന്നു.എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈക്ക് 191 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളൂ.ഓരോ ഇടവേളകളില്‍ വിക്കറ്റ് എടുത്ത് ആര്‍സിബി ചെന്നൈയുടെ സമ്മര്‍ദം കൂട്ടി കൊണ്ടിരുന്നു.ഒടുവില്‍ ഡെത്ത് ഓവറില്‍ മഞ്ഞപ്പടക്ക്  വേണ്ടത് 17 റണ്‍സ്.ക്രീസില്‍ ഉള്ള ധോനി ആദ്യ ബോള്‍ തന്നെ സിക്സിന് പറത്തി.എന്നാല്‍ അടുത്ത പന്തില്‍ അദ്ദേഹം ഔട്ട് ആയത് ആണ് ചെന്നൈയെ പരാജയപ്പെടുത്തിയത്.അവസാന രണ്ടു പന്തില്‍ 10 റണ്‍സ് മതി ആയിരുന്നു ചെന്നൈക്ക് പ്ലേ ഓഫില്‍ കയറാന്‍.എന്നാല്‍ ബാറ്റ് ചെയ്ത ജഡേജ രണ്ടിലും റണ്‍ ഒന്നും നേടാതെ പോയത് വലിയ തിരിച്ചടിയായിരുന്നു.

Leave a comment