ആശ്വാസ വിജയം നേടി മ്യൂണിക്ക്
രണ്ടാം സ്ഥാനക്കാരായ ബയേൺ മ്യൂണിക്ക് 2-0ന് വുൾഫ്സ്ബർഗിനെ തോൽപിച്ചു, കൗമാരക്കാരനായ ലോവ്റോ സ്വൊനാരെക്ക് ഈ സീസണിലെ തന്റെ ആദ്യ സ്റ്റാര്‍ട്ടിങ് മല്‍സരത്തില്‍ തന്നെ ഗോള്‍ നേടാന്‍ കഴിഞ്ഞു.വിജയത്തോടെ ബയേണിന് 72 പോയിൻ്റുണ്ട്, മൂന്നാം സ്ഥാനത്തുള്ള വിഎഫ്ബി സ്റ്റട്ട്ഗാർട്ടിനേക്കാൾ രണ്ട് പോയിൻ്റ് മുന്നിലാണ്.87 പോയിന്റ് ഉള്ള ബയര്‍ കിരീടം നേടി കഴിഞ്ഞു.
ചെറിയ നട്ടെല്ല് പ്രശ്നത്തെ തുടര്‍ന്നു സ്ട്രൈക്കർ ഹാരി കെയ്നെ ഉള്‍പ്പെടുത്താതെ ആണ് മ്യൂണിക്ക് ഇന്നലെ കളിയ്ക്കാന്‍ ഇറങ്ങിയത്.ലെറോയ് സാനെ, ജമാൽ മുസിയാല,സെർജ് ഗ്നാബ്രി എന്നിവര്‍ക്ക് എല്ലാം മാനേജര്‍ ടൂഷല്‍ വിശ്രമം നല്‍കിയിരുന്നു.മാനുവൽ ന്യൂയർ തൻ്റെ 500-ാം ബുണ്ടസ്ലിഗ മല്‍സരം ആയിരുന്നു ഇന്നലെ കളിച്ചത്.ലീഗിൻ്റെ ചരിത്രത്തിലെ നാലാമത്തെ ഗോൾകീപ്പർ മാത്രമാണ് ഈ നേട്ടത്തിലെത്തുന്നത്.19-കാരനായ ക്രൊയേഷ്യൻ താരം സ്വൊനാരെക്, ടീമിന് വേണ്ടി ചുരുക്കം ചില മല്‍സരങ്ങളില്‍ സബ് ആയി കളിച്ചിട്ടുണ്ട്.താരം ഇന്നലെ നാല് മിനുട്ടില്‍ തന്നെ സ്കോര്‍ ചെയ്തു.കളിയുടെ പൂർണ നിയന്ത്രണം ആതിഥേയർ ഏറ്റെടുത്തതോടെ ഒമ്പത് മിനിറ്റിനുശേഷം ലിയോൺ ഗൊറെറ്റ്സ്ക നേട്ടം ഇരട്ടിയാക്കി.