ഐപിഎല്‍ 2024 ; ലീഗ് പട്ടികയില്‍ സ്ഥാനം മെച്ചപ്പെടുത്താന്‍ ചെന്നൈ
ഐപിഎലില്‍ ഇന്ന് ചെന്നൈ ഗുജറാത്ത് ടീമുകള്‍ പരസ്പരം പോരാടിക്കും.ഇന്ന് ഇന്ത്യന്‍ സമയം ഏഴര മണിക്ക് ആണ് മല്‍സരം ആരംഭിക്കാന്‍ പോകുന്നത്.ഗുജറാത്തിന്റെ ഹോം ഗ്രൌണ്ട് ആയ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ വെച്ചാണ് മല്‍സരം.ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സും ഗുജറാത്ത് ടൈറ്റൻസും ഒരു തവണ ഏറ്റുമുട്ടിയിട്ടുണ്ട്.
അന്നത്തെ മല്‍സരത്തില്‍ ചെന്നൈ 63 റൺസിൻ്റെ വിജയം നേടിയിരുന്നു.ഇന്നതെ മല്‍സരത്തില്‍ ഇതിന് പ്രതികാരം ചെയ്തു കൊണ്ട് തുടര്‍ച്ചയായ നാലാമത്തെ തോല്‍വിയില്‍ നിന്നും കര കയറാനുള്ള ലക്ഷ്യത്തില്‍ ആണ് ഗുജറാത്ത്.രവീന്ദ്ര ജഡേജയുടെ അസാധാരണമായ ബൗളിംഗ് പ്രകടനം, പഞ്ചാബ് കിംഗ്സിനെതിരായ അവരുടെ അവസാന ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ വിജയവഴിയിലേക്ക് മടങ്ങാൻ സഹായിച്ചു. ധർമശാലയിലെ വിജയത്തോടെ നിലവിലെ ചാമ്പ്യന്മാർ ലീഗ് പോയിൻ്റ് നിലയിൽ നാലാം സ്ഥാനത്തെത്തി. ഈ സീസണിൽ 11 മത്സരങ്ങൾ കളിച്ച സിഎസ്കെക്ക് നിലവിൽ പന്ത്രണ്ട് പോയിൻ്റുണ്ട്.ഇന്നതെ മല്‍സരത്തില്‍ ജയിക്കാന്‍ കഴിഞ്ഞാല്‍ ചെന്നൈക്ക് മൂന്നാം സ്ഥാനത്ത് എത്താന്‍ കഴിയും.അതിനാല്‍ ഇന്നതെ മല്‍സരത്തില്‍ വിജയത്തില്‍ കുറഞ്ഞത് ഒന്നും ധോണിപ്പടക്ക് ആവാശ്യമില്ല.