പെപ്പിന്‍റെ കഴുകന്‍ കണ്ണ് ചെല്‍സിയിലെ കോഴി കൂട്ടിലേക്ക് !!!!
ഈ ആഴ്ച ആദ്യം ചെൽസി ഫുൾ ബാക്ക് ഇയാൻ മാറ്റ്‌സൻ്റെ കഴിവുകൾ വിലയിരുത്താൻ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും സ്‌കൗട്ടുകൾ എത്തിയിരുന്നു.സീസണിൻ്റെ ആദ്യ പകുതിയിൽ മൗറിസിയോ പോച്ചെറ്റിനോയെ പ്രീതിപ്പെടുത്താന്‍ കഴിയാത്തതിനാല്‍ കാമ്പെയ്‌നിൻ്റെ ശേഷിക്കുന്ന കാലയളവിൽ താരത്തിനെ ബോറൂസിയയിലേക്ക് മാറാന്‍ ചെല്‍സി അനുവദിച്ചിരുന്നു.താരം ഈ സീസണില്‍ ബോറൂസിയക്ക് വേണ്ടി 19 മല്‍സരങ്ങള്‍ കളിച്ചിട്ടുണ്ട്.
അടുത്തയാഴ്ച പാർക്ക് ഡെസ് പ്രിൻസസിൽ പാരിസ് സെൻ്റ് ജെർമെയ്‌നെതിരെ ഡോർട്ട്മുണ്ടിന് തോൽവി ഒഴിവാക്കാനായാൽ ഫൈനല്‍ വരെ എത്താന്‍ ഈ ചെല്‍സി യുവ താരത്തിനു കഴിയും.അത് തന്നെ ആണ് ചെല്‍സിയും ആഗ്രഹിക്കുന്നത്.പ്രീമിയർ ലീഗിൻ്റെ ലാഭവും സുസ്ഥിരതയും സംബന്ധിച്ച ചട്ടങ്ങൾ അനുസരിച്ച് പോകാന്‍ നിര്‍ബന്ധിതര്‍ ആയതോടെ വേണ്ടാത്ത താരങ്ങളെ എല്ലാം നല്ല വിലയില്‍ വില്‍ക്കാനുള്ള തീരുമാനത്തില്‍ ആണ് അവര്‍.താരം ചാമ്പ്യന്‍സ് ലീഗില്‍ നന്നായി കളിച്ചാല്‍ തങ്ങള്‍ ആവശ്യപ്പെടുന്ന തുകയായ 35 വ്മില്യന്‍ യൂറോ ലഭിക്കും എന്ന് അവര്‍ കരുത്തുന്നു.