ബയേൺ മ്യൂണിക്കിനെ മുന്‍ യുണൈറ്റഡ് മാനേജര്‍ റാംഗ്നിക്ക് നിരസിച്ചു
തോമസ് ടൂഷലിന് പകരക്കാരന് ആയി ബയേൺ മ്യൂണിക്കിൻ്റെ മാനേജരാകാനുള്ള അവസരം ഒഴിവാക്കിക്കൊണ്ട് ഓസ്ട്രിയൻ ദേശീയ ടീമിൻ്റെ മുഖ്യ പരിശീലകനായി തുടരാൻ റാൽഫ് റാംഗ്നിക്ക് തീരുമാനിച്ചു.ഈ വേനൽക്കാലത്ത് ജർമ്മനിയിൽ നടക്കുന്ന യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ ഓസ്ട്രിയയെ നയിക്കുന്ന അദ്ദേഹത്തിന് അവിടെ തന്നെ തുടരാന്‍ ആണ് താല്പര്യം എന്നു അറിയിച്ചു.
ഏപ്രിൽ 24 ന്, ബയേൺ അവരുടെ മാനേജർ റോള്‍ ഏറ്റെടുക്കുന്നതിന് വേണ്ടി തന്നെ സമീപിച്ചതായി റാംഗ്നിക്ക് സ്ഥിരീകരിച്ചു, എന്നാൽ താൻ ഈ അവസരം ഉപയോഗിക്കുമോ എന്ന് തനിക്ക് ഉറപ്പില്ലെന്നും കൂട്ടിച്ചേർത്തു.യുണൈറ്റഡിലെ നിരാശാജനകമായ സ്പെലിനെ തുടര്‍ന്നു 2022 ഏപ്രിലിൽ 65 കാരനായ ഓസ്ട്രിയയുടെ മുഖ്യ പരിശീലകനായി അദ്ദേഹം ചുമതലയേറ്റു.അദ്ദേഹത്തിന്റെ അവിടുത്തെ പ്രവര്‍ത്തനം തരകേടില്ലാതെ തന്നെ പോകുന്നുണ്ട്.സീസണിൻ്റെ അവസാനത്തോടെ ടുച്ചൽ ക്ലബ് വിടുമെന്ന് ഫെബ്രുവരിയിൽ പ്രഖ്യാപിച്ചതു മുതൽ പുതിയ പരിശീലകനെ കണ്ടെത്താനുള്ള അന്വേഷണത്തിലായിരുന്നു ബയേൺ.ചാമ്പ്യൻസ് ലീഗിൻ്റെ സെമിഫൈനല്‍ വരെ എത്തി എങ്കിലും ബുണ്ടസ്ലിഗയിലെ മോശം ഫോം മൂലം ആണ് ടൂഷല്‍ സ്ഥാനം ഒഴിയാന്‍ പോകുന്നത്.