ചെപ്പോക്കില്‍ ധോണിപ്പടയെ കാഴ്ചക്കാര്‍ ആക്കി കൊണ്ട് മാർക്കസ് സ്റ്റോയിനിസ്
ചൊവ്വാഴ്ച നടന്ന ഐപിഎൽ മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയൻ്റ്സ് ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി.റുതുരാജ് ഗെയ്ക്വാദിൻ്റെ സെഞ്ചുറിക്ക് ബദല്‍ മറുപടി നല്കി കൊണ്ട് മാർക്കസ് സ്റ്റോയിനിസ് കളം നിറഞ്ഞു കളിച്ചതോടെ ചെന്നൈക്ക് ചെപ്പോക്കില്‍ പിടിച്ച് നില്ക്കാന് കഴിയാതെ പോയി.63 പന്തില്‍ നിന്നും 124 റണ്‍സ് നേടിയ സ്റ്റോയിന്‍സ് അവസാന ഓവറില്‍ നടത്തിയ വെടിക്കെട്ടിലൂടെ ആ പിച്ചിലെ റിക്കോര്‍ഡ് ചേസ് ആണ് യാഥാര്‍ഥ്യം ആയത്.
ഗെയ്ക്വാദിന്റെ 60 പന്തില്‍ 108 റണ്‍സ് , ശിവം ദൂബെയുടെ 27 പന്തില്‍ 66 റണ്‍സ് എന്നിങ്ങനെ വളരെ മികച്ച ഇന്നിങ്സിലൂടെ ചെന്നൈ 211 റണ്‍സ് കെട്ടി പൊക്കി.ഈ സ്കോര്‍ ചേസ് ചെയ്യാന്‍ ആരംഭിച്ച ലഖ്നൗവിന് തുടക്കം പാളി.ഡി കോക്ക്,കെഎല്‍ രാഹുല്‍ എന്നിവരെ പവര്‍ പ്ലേക്ക് മുന്‍പ് തന്നെ അവര്‍ക്ക് നഷ്ട്ടം ആയി.എന്നാല്‍ ഒരറ്റത്ത് നിന്നു കൊണ്ട് സ്റ്റോയിന്‍സ് വിജയത്തിനു വേണ്ടിയുള്ള പ്രയത്നം ആരംഭിച്ച് കഴിഞ്ഞു.അദ്ദേഹത്തിന് കുറച്ചു എങ്കിലും പിന്തുണ ലഭിച്ചതു നിക്കോളാസ് പൂരന് (15 പന്തില്‍ 34), ദീപക് ഹൂഡ(6 പന്തില്‍ 17 റണ്‍സ് ) എന്നിവരില്‍ നിന്നാണ്.ഇതോടെ ഹോമിലും എവേ മാച്ചിലും ചെന്നൈ ടീമിനെ തോല്‍പ്പിക്കാന്‍ ലഖ്നൗ ടീമിന് കഴിഞ്ഞു.