ആസ്റ്റൺ വില്ല കരാർ 2027 വരെ നീട്ടാൻ ഉനൈ എമെറി സമ്മതിച്ചു
ആസ്റ്റൺ വില്ല മാനേജർ ഉനൈ എമെറി തൻ്റെ കരാർ 2027 വരെ നീട്ടിയതായി ക്ലബ് ചൊവ്വാഴ്ച അറിയിച്ചു.കഴിഞ്ഞ സീസണിൽ ചുമതലയേറ്റപ്പോൾ തരംതാഴ്ത്തപ്പെടാൻ സാധ്യതയുള്ള പ്രീമിയർ ലീഗ് ക്ലബ്ബിൽ നിന്നും വില്ലയെ ഏറെ മുന്നോട്ട് കൊണ്ട് വരാന്‍ എമെറിക്ക് കഴിഞ്ഞു.സ്പാനിഷ് കോച്ചിന് കീഴിൽ, വില്ല ഇപ്പോൾ ഇംഗ്ലണ്ടിൻ്റെ ടോപ്പ് ഫ്ലൈറ്റിൽ നാലാമതാണ്.
യൂറോപ്പ കോൺഫറൻസ് ലീഗിൻ്റെ സെമിഫൈനലിലും എമെറി തൻ്റെ ടീമിനെ നയിച്ചിട്ടുണ്ട്.രണ്ട് സീസണുകളിലായി 22 ലീഗ് മത്സരങ്ങളിൽ വെറും നാല് വിജയങ്ങൾക്ക് ശേഷം പുറത്താക്കപ്പെട്ട സ്റ്റീവൻ ജെറാർഡിൽ നിന്നുമാണ് എമെറി ചുമതല ഏറ്റത്.ഗോൾ വ്യത്യാസത്തിൽ തരംതാഴ്ത്തൽ സോണിന് മുകളിൽ മാത്രമാണ് വില്ലയ്‌ക്കൊപ്പം അദ്ദേഹം തന്റെ സ്പെല്‍ ആരംഭിച്ചത്.ഇതുപോലെ ലാലിഗയില്‍ വിയാറയലിലും അദ്ദേഹം പുതിയ ഒരു വിപ്ലവം തന്നെ സൃഷ്ട്ടിച്ചു.അവരെ കൊണ്ട് യൂറോപ്പയും അദ്ദേഹം എടുപ്പിച്ചു.52 കാരനായ എമെറി നാല് യൂറോപ്പ ലീഗ് ട്രോഫികൾ നേടിയിട്ടുണ്ട്.