” ഹാർദിക് പാണ്ഡ്യ ഇന്ത്യയെ നയിക്കണം ” – നവ്‌ജ്യോത് സിംഗ് സിദ്ധു
മുൻ ഇന്ത്യൻ ഓപ്പണിംഗ് ബാറ്റർ നവ്‌ജ്യോത് സിംഗ് സിദ്ധു, സ്റ്റാർ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുന്നു.ദേശീയ ടീമിൻ്റെ മുഴുവൻ സമയ ക്യാപ്റ്റന്‍ ആക്കാന്‍ പറ്റിയ താരം ആണ് പാണ്ഡ്യ എന്നും അദ്ദേഹം പറഞ്ഞു.ഇതിനകം തന്നെ ഏതാനും അവസരങ്ങളിൽ ഇന്ത്യയെ നയിച്ചിട്ടുള്ള ഹാർദിക്, നിലവിൽ ഐപിഎൽ 2024 ൽ മുംബൈ ഇന്ത്യൻസിനെ (എംഐ) നയിക്കുന്നുണ്ട്.
ഹാർദിക്കിനെ ഇന്ത്യൻ ടീമിൻ്റെ ഭാവിയാണെന്ന് സിദ്ദു കരുതുന്നു, അദ്ദേഹത്തെ ക്യാപ്റ്റനായി തിരഞ്ഞെടുത്ത് ബിസിസിഐ ശരിയായ കാര്യമാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.രോഹിത് ഇപ്പോൾ 36-37ന് അടുത്താണ്. അയാൾക്ക് രണ്ട് വർഷം കൂടി ബാക്കിയുണ്ട്. അവൻ ഒരു മികച്ച ക്യാപ്റ്റനും മികച്ച കളിക്കാരനുമാണ്.എന്നാല്‍ ഇപ്പോള്‍ തന്നെ നമ്മള്‍ ഭാവി മുന്നില്‍ കണ്ടു തീരുമാനം എടുക്കണം.പാണ്ഡ്യക്ക് ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ കഴിയും.ടെസ്ട് മല്‍സരത്തില്‍ ഹര്‍ദിക്കിനെ ക്യാപ്റ്റന്‍ ആക്കണം എന്ന തീരുമാനം എനിക്കില്ല.പക്ഷേ ബാക്കിയുള്ള ഫോര്‍മാറ്റില്‍ അദ്ദേഹം വളരെ നല്ല ചോയ്സ് ആണ്.”സിദ്ദു ഇന്ത്യ ടുഡേയോട് പറഞ്ഞു.