തുടര്‍ച്ചയായ അഞ്ചാം ജയം നേടാന്‍ രാജസ്ഥാന്‍ റോയല്‍സ്
ഇന്ന് ജയ്പൂരിൽ നടക്കുന്ന ഐപിഎൽ 2024 മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ഗുജറാത്ത് ടൈറ്റൻസുമായി ഏറ്റുമുട്ടും.റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ 6 വിക്കറ്റിൻ്റെ തകർപ്പൻ ജയം നേടിയതിന് ശേഷമാണ് രാജസ്ഥാന്‍ ഈ മല്‍സരത്തിന് വേണ്ടി തയ്യാര്‍ എടുക്കുന്നന്ത്.ജിടി ലക്‌നൗ സൂപ്പർ ജയൻ്റ്‌സിനെതിരെ 33 റൺസിൻ്റെ തോൽവി ഏറ്റുവാങ്ങി.
ഇന്നതെ മല്‍സരം ഇന്ത്യന്‍ സമയം ഏഴര മണിക്ക് രാജസ്ഥാന്‍ ഹോം ഗ്രൌണ്ട് ആയ സവായ് മാൻസിംഗ് ഇൻഡോർ സ്റ്റേഡിയത്തില്‍ വെച്ച് നടക്കും.നിലവില്‍ ഐപിഎല്‍ പോയിന്‍റ് പട്ടികയില്‍ നാല് തുടര്‍ച്ചയായ ജയം നേടി കൊണ്ട് രാജസ്ഥാന്‍ തന്നെ ആണ് ഒന്നാം സ്ഥാനത്ത് ഉള്ളത്.പുതിയ ക്യാപ്റ്റന്‍ ഗിലിന്‍റെ നേതൃതത്തില്‍ ഗുജറാത്ത് ഏഴാം സ്ഥാനത്ത് ആണ്.ഓരോ മല്‍സരം കഴിയുംതോറും ഗിലിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നു മാറ്റാന്‍ മുറവിളി ഉയരുന്നുണ്ട് എങ്കിലും ടീം മാനേജ്മെന്‍റ് അദ്ദേഹത്തിന് നല്ല പിന്തുണ നല്കുന്നുണ്ട്.മറുവശത്ത് ക്യാപ്റ്റന്‍ ആയി സഞ്ചൂ തൊട്ടത് എല്ലാം പൊന്നാക്കുന്ന കാഴ്ചയാണ് നമ്മള്‍ കണ്ടു വരുന്നത്.