ന്യൂസിലൻഡ് ടി20 മത്സരങ്ങൾക്കുള്ള പാകിസ്ഥാൻ ടീമിനെ പ്രഖ്യാപിച്ചു
ന്യൂസിലൻഡിനെതിരായ അഞ്ച് ടി20 ഐ പരമ്പരയ്ക്കുള്ള പാക്കിസ്ഥാൻ്റെ 17 കളിക്കാരുടെ പട്ടിക പുറത്ത് വിട്ടിട്ടുണ്ട്.സ്റ്റാർ പേസർ മുഹമ്മദ് ആമിറും ഓൾറൗണ്ടർ ഇമാദ് വസീമും ടീമിലേക്ക് തിരിച്ചുവരവ് നടത്തിയതിന്റെ ആവേശത്തില്‍ ആണ് പാക്ക് ക്രിക്കറ്റ് പ്രേമികള്‍.അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പര ഏപ്രിൽ 18ന് റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ആരംഭിച്ച് ഏപ്രിൽ 27ന് ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ സമാപിക്കും.
66 ടി20 മത്സരങ്ങൾ കളിച്ചിട്ടുള്ള ഇമാദ് 131.7 സ്‌ട്രൈക്ക് റേറ്റിൽ 486 റൺസും 6.26 ഇക്കോണമി റേറ്റിൽ 65 വിക്കറ്റും നേടിയിട്ടുണ്ട്. 12 മാസം മുമ്പ് ന്യൂസിലൻഡിനെതിരെ റാവൽപിണ്ടിയിലെ ഹോം ഗ്രൗണ്ടിലാണ് അദ്ദേഹം അവസാനമായി പാകിസ്ഥാന് വേണ്ടി കളിച്ചത്.2020 ഓഗസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഓൾഡ് ട്രാഫോർഡിൽ പാക്കിസ്ഥാനുവേണ്ടി അവസാനമായി കളിച്ച ആമിർ 50 ടി20കളിൽ കളിച്ചിട്ടുണ്ട്, അതിൽ 7.02 എക്കോണമി റേറ്റിൽ അദ്ദേഹം 59 വിക്കറ്റുകൾ നേടിയിട്ടുണ്ട്.അതേസമയം, വൈറ്റ്-ബോൾ ഫോർമാറ്റുകളിൽ പാകിസ്ഥാൻ്റെ ക്യാപ്റ്റനായി ബാബർ അസം തിരിച്ചുവരും.ഹാരിസ് റൗഫ്, തോളിനേറ്റ പരിക്കിൽ നിന്ന് മുക്തി നേടുന്നതിൽ പരാജയപ്പെട്ടതിനാല്‍ ടീമില്‍ ഇടം നേടാതെ പുറത്താക്കപ്പെട്ടു.
സ്ക്വാഡ്: ബാബർ അസം (സി), അബ്രാർ അഹമ്മദ്, അസം ഖാൻ, ഫഖർ സമാൻ, ഇഫ്തിഖർ അഹമ്മദ്, ഇമാദ് വസീം, അബ്ബാസ് അഫ്രീദി, മുഹമ്മദ് റിസ്വാൻ, മുഹമ്മദ് ആമിർ, ഇർഫാൻ ഖാൻ, നസീം ഷാ, സയിം അയൂബ്, ഷദാബ് ഖാൻ, ഷഹീൻ അഫ്രീദി,ഉസാമ മിർ, ഉസ്മാൻ ഖാൻ, സമാൻ ഖാൻ.