ന്യൂസിലൻഡ് ടി20 പരമ്പരയുടെ പാകിസ്ഥാൻ മുഖ്യ പരിശീലകനായി അസ്ഹർ മഹമൂദിനെ നിയമിച്ചു
ന്യൂസിലൻഡിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 ഐ പരമ്പരയ്ക്കുള്ള പാകിസ്ഥാൻ പുരുഷ ക്രിക്കറ്റ് ടീമിൻ്റെ മുഖ്യ പരിശീലകനായി മുൻ ഫാസ്റ്റ് ബൗളർ അസ്ഹർ മഹമൂദിനെ നിയമിച്ചതായി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) തിങ്കളാഴ്ച അറിയിച്ചു.ഏപ്രിൽ 18ന് റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെച്ചാണ് പരമ്പര ആരംഭിക്കാന്‍ പോകുന്നത്.അഞ്ച് മത്സര ടി20 പരമ്പര ഏപ്രിൽ 27ന് ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ സമാപിക്കും.
2016-2019 കാലയളവിലായിരുന്നു അസ്ഹറിൻ്റെ മുൻ പാകിസ്ഥാൻ പുരുഷ ക്രിക്കറ്റ് ടീമിലെ നിയമനം.അതേസമയം, വഹാബ് റിയാസിനെ സീനിയർ ടീം മാനേജരായും മുഹമ്മദ് യൂസഫ് ബാറ്റിംഗ് പരിശീലകനായും ടീമില്‍ ചുമതല എല്‍ക്കും.കഴിഞ്ഞ ഓസ്ട്രേലിയ, ന്യൂസിലൻഡ് പര്യടനങ്ങളിൽ ബൗളിംഗ് പരിശീലകനായിരുന്ന സയീദ് അജ്മൽ സ്പിൻ ബൗളിംഗ് പരിശീലകനായി തുടരും.അതേസമയം, കാകുലിൽ പാകിസ്ഥാൻ ആർമിയിലെ പരിശീലകർ നടത്തുന്ന ഫിറ്റ്നസ് ക്യാമ്പിൽ ആണ് ഇപ്പോള്‍ പാകിസ്ഥാൻ പുരുഷ ക്രിക്കറ്റ് ടീം.