ലിയോണിനെതിരായ ഫ്രഞ്ച് കപ്പ് ഫൈനലിൽ പിഎസ്ജി കളിക്കും
കൈലിയൻ എംബാപ്പെയുടെ ഗോളിന്‍റെ പിന്‍ബലത്തില്‍ പാരീസ് സെൻ്റ് ജെർമെയ്‌ന്‍ ഫ്രഞ്ച് കപ്പ് ഫൈനലില്‍ പ്രവേശിച്ചു.ഇന്നലെ നടന്ന സെമി ഫൈനലില്‍ തങ്ങളുടെ ചിര വൈരികള്‍ ആയ സ്റ്റേഡ് റെന്നായ്‌സിനെതിരെ ആണ് പാരിസ് കളിച്ചത്.എതിരില്ലാത്ത ഒരു ഗോളിന് ആണ് പിഎസ്ജി ജയം നേടിയത്.പിഎസ്ജി ടീമിന്റെ മറ്റൊരു ശത്രുക്കള്‍ ആയ ലിയോണ്‍ ആണ് ഫൈനലിലെ അവരുടെ എതിരാളി.

പിഎസ്ജി കളിയുടെ തുടക്കത്തിൽ തന്നെ ലീഡ് നേടുമെന്ന് തോന്നിച്ചെങ്കിലും ഗോൾകീപ്പർ സ്റ്റീവ് മന്ദണ്ട അവരുടെ ശ്രമങ്ങൾ വിഫലമാക്കി.37-ാം മിനിറ്റിൽ എംബാപ്പെയിൽ നിന്ന് ലഭിച്ച പെനാൽറ്റി രക്ഷപ്പെടുത്തി കൊണ്ട് റെന്നസ് ഗോള്‍ കീപ്പര്‍ പിഎസ്ജിക്ക് വലിയൊരു പാരയായി മാറി കൊണ്ടിരുന്നു.എന്നിരുന്നാലും, സ്‌ട്രൈക്കർ മൂന്ന് മിനിറ്റിന് ശേഷം സ്‌കോറിംഗ് തുറന്നു.ഫാബിയൻ റൂയിസിൻ്റെ പാസിൽ നിന്ന് തൻ്റെ എട്ടാം ഗോള്‍ നേടി കൊണ്ട് എമ്പാപ്പെ കളിയുടെ ഗതി തിരിച്ച് വിട്ടു.