European Football Foot Ball International Football Top News transfer news

സിറ്റിയെ വിജയത്തിലേക്ക് നയിച്ച് മറ്റൊരു ഫോഡന്‍ ഷോ !!!!!

April 4, 2024

സിറ്റിയെ വിജയത്തിലേക്ക് നയിച്ച് മറ്റൊരു ഫോഡന്‍ ഷോ !!!!!

ബുധനാഴ്ച നടന്ന മത്സരത്തിൽ ആസ്റ്റൺ വില്ലയെ 4-1ന് തകർത്ത് മാഞ്ചസ്റ്റർ സിറ്റി, പ്രീമിയർ ലീഗ് കിരീടം നിലനിർത്താനുള്ള തങ്ങളുടെ പ്രതീക്ഷകൾ സജീവമാക്കി.ലൂട്ടൺ ടൗണിനെതിരെ 2-0ന് ജയിച്ച ആഴ്‌സണൽ 68 പോയിൻ്റുമായി ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ ജയം നേടി എങ്കിലും സിറ്റി ഇപ്പോഴും മൂന്നാം സ്ഥാനത്ത് തന്നെ തുടരുന്നു.ഈ സീസണിൽ ലീഗിലെ ആദ്യ അഞ്ചിന് മുകളിലുള്ള ടീമിനെ ആദ്യമായാണ് സിറ്റി പരാജയപ്പെടുത്തുന്നത്.

 

കിക്കോഫിൽ നിന്ന് തന്നെ സിറ്റി പോസഷന്‍ തങ്ങളുടെ വരുതിയില്‍ ആക്കി.11-ാം മിനിറ്റിൽ റോഡ്രി ജെറമി ഡോക്കുവിൻ്റെ ക്രോസിൽ നിന്നു ഗോള്‍ നേടിയതോടെ സിറ്റി ലീഡും നേടി.20-ാം മിനിറ്റിൽ ജോൺ ഡുറാൻ നേടിയ ഗോളില്‍ സിറ്റിയെ ആസ്റ്റണ്‍ വില്ല പിടിച്ച് നിര്‍ത്തി.ബദല്‍ ഗോളിനായി സിറ്റി ശ്രമം തുടര്‍ന്നു.ഒടുവില്‍ അവര്‍ക്ക് നായകന്‍ ആയി വന്നത് സിറ്റിയുടെ അക്കാദമി താരം ആയ ഫില്‍ ഫോഡന്‍ ആയിരുന്നു.അദ്ദേഹം നേടിയ ഹാട്രിക്ക് ആണ് സിറ്റിക്ക് വിലപ്പെട്ട മൂന്നു പോയിന്‍റ് നേടി കൊടുത്തത്.

 

 

 

Leave a comment