EPL 2022 European Football Foot Ball International Football Top News transfer news

അൻസു ഫാട്ടി ടീമിനായി വേണ്ടത്ര ചെയ്യുന്നില്ല – ഡി സെർബി

April 3, 2024

അൻസു ഫാട്ടി ടീമിനായി വേണ്ടത്ര ചെയ്യുന്നില്ല – ഡി സെർബി

ലാലിഗ ടീമായ ബാഴ്‌സലോണയിൽ നിന്ന് ലോണില്‍ എത്തിയ അൻസു ഫാറ്റിയില്‍ നിന്നും പ്രീമിയര്‍ ലീഗ് ക്ലബ് ആയ ബ്രൈട്ടന്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നുണ്ട് എന്ന് കോച്ച് റോബർട്ടോ ഡി സെർബി പറഞ്ഞു.21 കാരനായ അൻസു, കാമ്പെയ്‌നിൻ്റെ തുടക്കത്തിൽ വളരെയധികം പ്രതീക്ഷകളോടെ ആണ് ടീമില്‍ ചേര്‍ന്നത് എങ്കിലും ഇപ്പോള്‍ അദ്ദേഹത്തിന്റെ ഫോമിന്‍റെ നിലവാരം വളരെ അധികം മോശം ആണ്.കൂടാതെ സ്ഥിരത കണ്ടെത്താനും അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല.

 

ഈ വർഷത്തിൻ്റെ തുടക്കത്തിൽ സ്‌പെയിൻ താരത്തിന്‍റെ പരിക്ക് മൂലം രണ്ടു മാസം നഷ്ടം ആയി.മാത്രമല്ല ഈ സീസണില്‍ അദ്ദേഹം വെറും 23 മല്‍സരങ്ങളില്‍ മാത്രമാണ് കളിച്ചിട്ടുള്ളത്.”അന്‍സൂ ഫാട്ടി വളരെ അധികം വിവേകം ഉള്ള താരം ആണ്.അദേഹത്തിന് മുകളില്‍ ഉള്ള സമ്മര്‍ദം വളരെ അധികം ആണ്.അതിനാല്‍ താരത്തിനു ആ സമ്മര്‍ദം സ്വീകരിച്ച് കൊണ്ട് പതിയെ പതിയെ സ്ഥിരത കണ്ടെത്തുക എന്നതാണ് ആകെയുള്ള പോംവഴി.”ബ്രെൻ്റ്ഫോർഡിനെതിരായ ബുധനാഴ്ചത്തെ മത്സരത്തിന് മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിൽ ഡി സെർബി പറഞ്ഞു.

Leave a comment