EPL 2022 European Football Foot Ball International Football Top News transfer news

കോപ്പ ഇറ്റാലിയ സെമിഫൈനൽ ഒന്നാം പാദത്തിൽ ലാസിയോയെ യുവേ പരാജയപ്പെടുത്തി

April 3, 2024

കോപ്പ ഇറ്റാലിയ സെമിഫൈനൽ ഒന്നാം പാദത്തിൽ ലാസിയോയെ യുവേ പരാജയപ്പെടുത്തി

ചൊവ്വാഴ്‌ച നടന്ന കോപ്പ ഇറ്റാലിയ സെമിഫൈനലിൻ്റെ ആദ്യ പാദത്തിൽ യുവൻ്റസ് ലാസിയോയ്‌ക്കെതിരെ 2-0 ൻ്റെ വിജയം നേടി.ആദ്യ പകുതിയില്‍ ഇരു ടീമുകളും മേല്‍ക്കൈ നേടാന്‍ പോരാടിയപ്പോള്‍ രണ്ടാം പകുതിയിൽ മാസിമിലിയാനോ അല്ലെഗ്രിയുടെ ടീമിനായി ഫോർവേഡുകളായ ഫെഡറിക്കോ ചീസയും ദുസാൻ വ്‌ലഹോവിച്ചും ഗോളുകൾ നേടി.

Coppa Italia 2023-24: Juventus beats Lazio 2-0 in semifinal first leg -  Sportstar

ജയത്തോടെ യുവൻ്റസ് 14 തവണ നേടിയ കപ്പിന്‍റെ മറ്റൊരു ഫൈനല്‍ എന്ന ലക്ഷ്യത്തിലേക്ക് അടുത്തു.ഏപ്രിൽ 23-ന് റോമിലാണ് റിട്ടേൺ ലെഗ്.14-ാം മിനിറ്റിൽ സ്‌ട്രൈക്കർ മാറ്റിയ സക്കാഗ്നിയെ പരിക്കുമൂലം നഷ്‌ടമായ ലാസിയോക്ക് മല്‍സരത്തില്‍ തങ്ങളുടെ കരുത്ത് കാണിക്കാന്‍ കഴിയാതെ വിഷമിച്ചു.അവരുടെ സംഘടിത പ്രേസ്സിങ്ങിനു മുന്നില്‍ യുവേക്ക് പലപ്പോഴും പിടിച്ച് നില്ക്കാന്‍ കഴിയാതെ പോയി എങ്കിലും 50 ആം മിനുട്ടിലെ ചിയേസയുടെ ഗോള്‍ എല്ലാം മാറ്റി മറച്ചു.അതിനു ശേഷം കൂടുതല്‍ ഊര്‍ജത്തോടെ കളിച്ച യൂവേ 64 ആം മിനുട്ടില്‍ വ്‌ലഹോവിച്ചിലൂടെ സ്കോര്‍ ഇരട്ടിപ്പിച്ചു.

Leave a comment