EPL 2022 European Football Foot Ball International Football Top News transfer news

ടോപ് ഫോര്‍ സ്ഥാനം നേടാനുള്ള ടോട്ടന്‍ഹാം മോഹം പാഴായി

April 3, 2024

ടോപ് ഫോര്‍ സ്ഥാനം നേടാനുള്ള ടോട്ടന്‍ഹാം മോഹം പാഴായി

ചൊവ്വാഴ്ച നടന്ന പ്രീമിയർ ലീഗ് പോരാട്ടത്തിൽ ടോട്ടൻഹാം ഹോട്‌സ്‌പറിന് ആദ്യ നാലിൽ ഇടം നേടാനുള്ള അവസരം നഷ്ടമായി.ഇന്നലെ നേടിയ ഒരു പോയിന്റോടെ അഞ്ചാം സ്ഥാനത്താണ് സ്പർസ്. 31 കളികളിൽ നിന്ന് 45 പോയിൻ്റുമായി വെസ്റ്റ് ഹാം ഏഴാം സ്ഥാനത്ത് തുടരുന്നു.മല്‍സരശേഷം മാധ്യമങ്ങളോട് സംസാരിച്ച മാനേജര്‍ ആങ്കെ തന്റെ ടീം നന്നായി കളിച്ചു എന്നും വളരെ ദുഷ്ക്കരം ആയ എവേ പിച്ചില്‍ നന്നായി കളി നിയന്ത്രിക്കാന്‍ ടോട്ടന്‍ഹാമിന് കഴിഞ്ഞു എന്നും അദ്ദേഹം പറഞ്ഞു.

 

അഞ്ച് മിനിറ്റിനുശേഷം ജോൺസണിലൂടെ ലീഡ് നേടിയ ടോട്ടന്‍ഹാം വളരെ എളുപ്പത്തില്‍ മൂന്നു പോയിന്‍റ് നേടും എന്നു തോന്നിച്ചു.ഒരു മികച്ച കൌണ്ടര്‍ അറ്റാക്കിലൂടെ ടിമോ വെർണര്‍ ആണ് ഗോളിന് വഴി ഒരുക്കിയത്.ഗോളിന് ശേഷം ടോട്ടന്‍ഹാം കൂടുതല്‍ നിയന്ത്രണങ്ങള്‍ക്ക്  വേണ്ടി പൊരുതി എങ്കിലും 19 കര്‍ട്ട് സൌമയിലൂടെ സമനില നേടി വെസ്റ്റ് ഹാം ടോട്ടന്‍ഹാമിനെ സമനിലയില്‍ തളച്ചു.

Leave a comment