സാബി അലോൺസോയെ മാനേജര്‍ ലിസ്റ്റില്‍ നിന്നും ഒഴിവാക്കി ലിവര്‍പൂള്‍
യൂർഗൻ ക്ലോപ്പിന് പകരക്കാരനായി ബയേർ ലെവർകുസൻ പരിശീലകനായ സാബി അലോൻസോയെ കൊണ്ട് വരാനുള്ള പദ്ധതി ലിവർപൂൾ ഉപേക്ഷിച്ചിരിക്കുന്നു.2005-ൽ ലിവർപൂളിനൊപ്പം ചാമ്പ്യൻസ് ലീഗ് ജേതാവായ പ്രീമിയര്‍ ക്ലബ് ഇതിഹാസം കൂടിയാണ് അലോൻസോ.അദ്ദേഹം ഈ സീസണിൽ ലെവർകൂസനെ അവരുടെ ആദ്യ ബുണ്ടസ്ലിഗ കിരീടത്തിലേക്ക് നയിക്കുന്നതിൻ്റെ വക്കിലാണ്.
അലോണ്‍സോയെ ടീമിലേക്ക് കൊണ്ടുവരാന്‍ മ്യൂണിക്കും ശ്രമം നടത്തുന്നുണ്ട്.ഇത് കൂടാതെ കാർലോ ആൻസലോട്ടിയുടെ കരാർ 2026 ൽ അവസാനിക്കുമ്പോൾ അലോൺസോയെ മാനേജര്‍ ആക്കാന്‍ റയല്‍ മാഡ്രിഡും പദ്ധതി ഇടുന്നുണ്ട്.അതിനാല്‍ അലോണ്‍സോയെ ടീമിലേക്ക് എടുക്കാന്‍ സാധ്യത കുറവ് ആണ് എന്ന് ലിവര്‍പൂള്‍ മാനേജ്മെന്റ് മനസ്സിലാക്കി.ഇത് കൂടാതെ ബ്രൈട്ടന് മാനേജര്‍ ആയ ഡേ സെർബിയെ കൊണ്ട് വരാന്‍ ആണ് ഇപ്പോള്‍ റെഡ്സ് മാനേജ്മെന്റ് ഉറ്റുനോക്കുന്നത്.ഡി സെർബിക്ക് ലിവർപൂൾ മാനേജ്മെന്റില്‍ നിന്നും ശക്തമായ പിന്തുണയുണ്ട്.