ടോമിയാസു ആഴ്സണലിന്റെ പുതിയ കരാറിൽ ഒപ്പിട്ടു
ആഴ്സണലുമായി 2026 വരെ ക്ലബ്ബിൽ തുടരാൻ തക്കഹിറോ ടോമിയാസു പുതിയ കരാർ ഒപ്പിട്ടു.ജപ്പാൻ ഇൻ്റർനാഷണലിൻ്റെ കരാറിൽ 12 മാസത്തേക്ക് കൂടി കാലാവധി നീട്ടാനുള്ള ഓപ്ഷന് ഉണ്ട്.ടോമിയാസുവിൻ്റെ മുൻ ഉടമ്പടി 2025 വരെയായിരുന്നു, എന്നാൽ ഈ സീസണിൽ ക്ലബിനായി 20 മത്സരങ്ങൾ കളിച്ചതിന് ശേഷം താരത്തിന് കരാര്‍ പുതുക്കി നല്കാന് ആഴ്സണൽ തീരുമാനിക്കുകയായിരുന്നു.
“എൻ്റെ കരാർ നീട്ടുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്, കാരണം ആഴ്സണൽ ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബുകളിലൊന്നാണ്. ഈ ക്ലബ്ബിനായി കളിക്കുക എന്നത് എനിക്കു ഇപ്പൊഴും വിശ്വസിക്കാന്‍ ആവുന്നില്ല.ഈ ക്ലബിലെ സഹ താരങ്ങള്‍ക്കും ആരാധകര്‍ക്കും വേണ്ടി എന്തെങ്കിലും നേടണം എന്നു ഞാന്‍ ഏറെ ആശിക്കുന്നു.”ടോമിയാസു പറഞ്ഞു.2021 ഓഗസ്റ്റിൽ 19.8 മില്യൺ പൗണ്ടിന് ആണ് ടോമിയാസു ബൊലോഗ്നയിൽ നിന്ന് ആഴ്സണലിൽ ചേർന്നത്.