ഐപിഎൽ 2024ലെ ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റനായി ഋഷഭ് പന്ത്
ഋഷഭ് പന്തിനെ ഐപിഎല്ലിൻ്റെ വരാനിരിക്കുന്ന എഡിഷനിൽ ഡെൽഹി ക്യാപിറ്റൽസിൻ്റെ ക്യാപ്റ്റനായി ചൊവ്വാഴ്ച നിയമിച്ചു.ക്രിക്കറ്റ് പിച്ചിലേക്ക് അദ്ദേഹത്തിൻ്റെ അത്ഭുതകരമായ തിരിച്ചുവരവ് പരിസമാപ്തി കൂടിയാണ് ഈ ക്യാപ്റ്റന്റെ തൊപ്പി.022 ഡിസംബറിൽ ഒരു ഭയാനകമായ വാഹനാപകടത്തെത്തുടർന്ന് 14 മാസത്തേക്ക് കീപ്പർ-ബാറ്ററിന് ക്രിക്കറ്റ് കളിയ്ക്കാന്‍ കഴിഞ്ഞില്ല.മാർച്ച് 23 ന് ചണ്ഡീഗഡിൽ പഞ്ചാബ് കിംഗ്സിനെതിരായ അവരുടെ ആദ്യ ഐപിഎൽ 2024 മത്സരത്തിന് ഇതോടെ പന്ത് ഡെല്‍ഹിയെ മുന്നില്‍ നിന്നു കൊണ്ട് തന്നെ നയിക്കും എന്നു ഉറപ്പായി.

വിശാഖപട്ടണത്ത് നടന്ന ക്യാപിറ്റൽസ് പ്രീ-സീസൺ പ്രിപ്പറേറ്ററി ക്യാമ്പില്‍ താരം പങ്കെടുത്തിരുന്നു.നേരത്തെ, ഈ വർഷത്തെ ഐപിഎല്ലിൽ വിക്കറ്റ് കീപ്പർ ബാറ്ററായി കളിക്കാൻ പന്തിന് ബിസിസിഐ അനുമതി നൽകിയിരുന്നു.ഡൽഹി മുഖ്യ പരിശീലകൻ റിക്കി പോണ്ടിംഗ്, ഡിസി ചെയർമാനും സഹ ഉടമയുമായ പാർത്ഥ് ജിൻഡാൽ എന്നിവര്‍ പന്തിന്റെ തിരികെ വരവ് സമൂഹ മാധ്യമങ്ങളിലും മറ്റും വലിയ ആഘോഷം ആക്കി.താരത്തിന്റെ അഭാവം കഴിഞ്ഞ സീസണില്‍ തങ്ങളെ വല്ലാതെ അലട്ടി എന്നു പറഞ്ഞ പോണ്ടിങ് , പന്തിന്റെ വരവ് ടീമിലെ സഹ താരങ്ങള്‍ക്ക് വലിയ ഊര്‍ജം ആണ് പകരുന്നത് എന്നും വെളിപ്പെടുത്തി.