രഞ്ചിയില്‍ വേണ്ടുന്ന മാറ്റം എത്രയും പെട്ടെന്നു വരുത്തണം എന്നു ബിസിസിഐയോട് അപേക്ഷിച്ച സുനില്‍ ഗവാസ്ക്കര്‍
ഈ അടുത്ത് ബിസിസിഐ നടപ്പിലാക്കിയ ഏറ്റവും നല്ല കാര്യം ആണ് ടെസ്റ്റ് ക്രിക്കറ്റ് ഫീഡര്‍ പദ്ധതി എന്നു മുന്‍ ഇന്ത്യന്‍ ബാറ്റര്‍ സുനിൽ ഗവാസ്‌കർ പറഞ്ഞു.ഈ പദ്ധതി രഞ്ചി ട്രോഫി,ദുലീപ് ട്രോഫി,വിജയ് ഹസാരെ ട്രോഫി,സയ്യദ് മുഷ്താക്ക് അലി ട്രോഫി എന്നീ മല്‍സരങ്ങളിലും നടപ്പിലാക്കിയാല്‍ ഈ ടൂര്‍ണമെന്റുകള്‍ എല്ലാം വലിയ നിലവാരത്തില്‍ ആകും എന്നും അദ്ദേഹം പറഞ്ഞു.നിലവില്‍ ഇന്ത്യന്‍ ആഭ്യന്തര ടൂര്‍ണമെന്‍റുകള്‍ക്ക് ഗ്ലാമര്‍ നഷ്ട്ടപ്പെട്ട് കൊണ്ടിരിക്കുകയാണ്.
ഒരു സീസണിൽ ഇന്ത്യയുടെ 75% ടെസ്റ്റുകളും കളിക്കുന്നവർക്ക് ഒരു ടെസ്റ്റിന് 45 ലക്ഷം രൂപയും 50 മുതൽ 75% വരെ ടെസ്റ്റുകൾ കളിക്കുന്നവർക്ക് 30 ലക്ഷം രൂപയും ലഭിക്കുമെന്ന് ഈ മാസം ആദ്യം ബിസിസിഐ പ്രഖ്യാപിച്ചിരുന്നു. മാച്ച് ഫീയായ 15 ലക്ഷം രൂപയ്ക്ക് പുറമെയാണിത്.രഞ്ചി ട്രോഫിയില്‍ കളിച്ചാല്‍ നിലവില്‍ ലഭിക്കുന്നത് ഒരു മല്‍സരത്തിന് 2 ലക്ഷ്യം രൂപയാണ്.ഇത് രണ്ടോ മൂന്നോ ഇരട്ടിയാക്കിയാല്‍ കൂടുതല്‍ താരങ്ങള്‍ ഇത് കളിക്കും എന്നും എല്ലാവരും ഐപിഎല്‍ കളിയ്ക്കാന്‍ ഓടില്ല എന്നും സുനില്‍ ഗവാസ്ക്കര്‍ പറഞ്ഞു.