EPL 2022 European Football Foot Ball International Football Top News transfer news

പ്രീമിയര്‍ ലീഗില്‍ ടോപ് ഫോര്‍ ഇടം നേടാന്‍ ലക്ഷ്യം ഇട്ടു ടോട്ടന്‍ഹാം

March 16, 2024

പ്രീമിയര്‍ ലീഗില്‍ ടോപ് ഫോര്‍ ഇടം നേടാന്‍ ലക്ഷ്യം ഇട്ടു ടോട്ടന്‍ഹാം

പ്രീമിയര്‍ ലീഗില്‍ ഇന്ന് ടോട്ടന്‍ഹാമും ഫുൾഹാമും തമ്മില്‍ പരസ്പരം ഏറ്റുമുട്ടും.ഇന്ന് ഇന്ത്യന്‍ സമയം പതിനൊന്നു മണിക്ക് ആണ് മല്‍സരത്തിന്റെ കിക്കോഫ്.മല്‍സരത്തിന് ആതിധേയത്വം വഹിക്കുന്നതു ഫുള്‍ഹാം ഹോം സ്റ്റേഡിയം ആയ ക്രാവന്‍ കൊട്ടേജ് ആണ്.ഈ സീസണില്‍ ഇതിന് മുന്നേ ഈ രണ്ടു ടീമുകള്‍ ഏറ്റുമുട്ടിയപ്പോള്‍ അന്ന് ടോട്ടന്‍ഹാം എതിരില്ലാത്ത രണ്ടു ഗോളിന് വിജയം നേടിയിരുന്നു.

Fulham vs. Tottenham Hotspur Premier League Preview: The vision is here -  Cartilage Free Captain

 

ടോട്ടന്‍ഹാം നിലവില്‍ ലീഗ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്.ചാമ്പ്യന്‍സ് ലീഗ് കളിക്കുക എന്നത് മാത്രം അല്ല തങ്ങളുടെ ലക്ഷ്യം എന്നു കോച്ച് ആങ്കെ പറഞ്ഞു എങ്കിലും അതിനുള്ള സാധ്യത ടോട്ടന്‍ഹാമിന് ഏറി വരുന്നുണ്ട്.കഴിഞ്ഞ വാരാന്ത്യത്തിൽ ആസ്റ്റൺ വില്ലയെ 4-0ന് തകർത്ത് ടോട്ടന്‍ഹാം നിലവില്‍ പ്രീമിയര്‍ ലീഗില്‍ തങ്ങളുടെ നഷ്ട്ടപ്പെട്ട ഫോം വീണ്ടെടുക്കാന്‍ ലക്ഷ്യം ഇടുന്നുണ്ട്.ഇന്നതെ മല്‍സരത്തില്‍ ജയം നേടിയാല്‍ തന്നെ ടോപ് ഫോറില്‍ ഇടം നേടാന്‍ അവര്‍ക്ക് കഴിയും.

Leave a comment