2020 നു ശേഷം ഇതാദ്യമായി ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ച് ബാഴ്സലോണ
ബാഴ്സലോണ നാല് വർഷത്തിന് ശേഷം ആദ്യമായി ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിലെത്തി, നാപോളിയെ ഇന്നലെ തങ്ങളുടെ ഹോം ഗ്രൌണ്ടില് നടന്ന മല്‍സരത്തില്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്താന്‍ ബാഴ്സക്ക് കഴിഞ്ഞു.അഗ്രിഗേറ്റ് സ്കോര്‍ 4-2.പെഡ്രി,ഗാവി,ഡി യോങ് എന്നിവര്‍ ഇല്ലാതിരുന്ന മല്‍സരത്തില്‍ മിഡ്ഫീല്‍ഡില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ അവര്‍ പാടുപ്പെട്ടു എങ്കിലും നാപൊളിക്ക് മേല്‍ വ്യക്തമായ ഗെയിം പ്ലാനോട് കൂടി തന്നെ ആയിരുന്നു ബാഴ്സ കളിച്ചത്.
തുടക്കത്തില്‍ തന്നെ ആക്രമിച്ച് കളിച്ച ബാഴ്സ 20 മിനുറ്റ് ആകുമ്പോഴേക്കും ഇരട്ട ഗോള്‍ ലീഡ് നേടി കഴിഞ്ഞിരുന്നു.ഫെര്‍മിന്‍ ലോപസ്,ജോവാ കാന്‍സലോ എന്നിവര്‍ നേടിയ മികച്ച ഗോളുകള്‍ നാപൊളിയെ സമ്മര്‍ദത്തില്‍ ആഴ്ത്തി.എന്നാല്‍ അതിനു ശേഷം തിരിച്ചടിച്ച നാപൊളി അമീർ റഹ്മാനിലൂടെ സ്കോര്‍ 2-1 ആക്കി.അതിനു ശേഷം പന്ത് കൈവശം വെച്ച് കളിച്ച അവര്‍ ബാഴ്സയെ പ്രതിരോധത്തില്‍ ആഴ്ത്തി.രണ്ടാം പകുതിയില്‍ സെര്‍ജി റോബര്‍ട്ടോ, റോമിയു എന്നിവരുടെ വരവോടെ കളിയില്‍ വീണ്ടും ബഹ്ജ്സ പിടി മുറുക്കി.അത്രയും നേരം സമനില ഗോളിന് വേണ്ടി പോരാടിയ നാപൊളിയുടെ ഹൃദയം തകര്‍ത്ത് കൊണ്ട് ലെവന്‍ഡോസ്ക്കി മൂന്നാം ഗോള്‍ കൂടി നേടിയതോടെ കളി കൈവിട്ടു പോയി എന്നു സീരി എ ടീം വേദനയോടെ മനസിലാക്കി.