ഐസിസി പ്ലെയർ ഓഫ് മന്ത് അവാർഡ് യശസ്വി ജയ്‌സ്വാളിന്
ഇന്ത്യയുടെ ഏറ്റവും പുതിയ ബാറ്റിംഗ് സെൻസേഷൻ യശസ്വി ജയ്‌സ്വാളിനെ ഫെബ്രുവരിയിലെ ഐസിസി ‘പ്ലെയർ ഓഫ് ദ മന്ത്’ ആയി തിരഞ്ഞെടുത്തു.ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനത്തെത്തുടർന്ന്, 700-ലധികം റൺസ് അദ്ദേഹം നേടി. 22 കാരനായ ഇടം കൈയ്യന്‍ ആയ ബാറ്റര്‍ ഇംഗ്ലണ്ടിനെതിരായ ഒരു ടെസ്റ്റ് പരമ്പരയിലെ ഒരു ഇന്ത്യൻ ബാറ്ററുടെ ഏറ്റവും ഉയർന്ന അഗ്രഗേറ്റ് സ്കോര്‍ ആണ് നേടിയത്.
ഇത് കൂടാതെ തൻ്റെ രാജ്‌കോട്ട് ഇരട്ട സെഞ്ചുറിയില്‍ ഏറ്റവും കൂടുതൽ സിക്‌സറുകൾ (12) നേടിയതിൻ്റെ റെകോര്‍ഡും താരം സ്വന്തമാക്കി.ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ അദ്ദേഹം രണ്ട് ഇരട്ട സെഞ്ചുറികളും മൂന്ന് അർധസെഞ്ചുറികളും നേടി.അവാര്‍ഡ് നേടുന്നത്തിലുള്ള സന്തോഷം പങ്കുവെച്ച താരം ഭാവിയില്‍ ഇത് പോലുള്ള അനേകം നേട്ടങ്ങള്‍ കൈവരിക്കുക എന്നത് ആയിരിയ്ക്കും തന്‍റെ ലക്ഷ്യം എന്നും കൂട്ടിച്ചേര്‍ത്തു.ന്യൂസിലൻഡ് വെറ്ററൻ താരം കെയ്ൻ വില്യംസൺ, ശ്രീലങ്കൻ ഓപ്പണർ പാതും നിസ്സാങ്ക എന്നിവരെ പരാജയപ്പെടുത്തിയാണ് ജയ്‌സ്വാൾ ഈ ഐസിസി പുരസ്‌കാരം നേടിയത്.