ഐപിഎൽ 2024 കളിയ്ക്കാന്‍ ഋഷഭ് പന്തിന് ബിസിസിഐ അനുമതി ലഭിച്ചു
ഇന്ത്യൻ പ്രീമിയർ ലീഗ് കളിക്കാന്‍ ഋഷഭ് പന്ത് പൂർണ യോഗ്യനാണെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പ്രഖ്യാപിച്ചു.14 മാസമായി പുനരധിവാസത്തിന് വിധേയനായ പന്ത് പുതിയ ഐപിഎൽ സീസണിന് മുന്നോടിയായി പരിശീലനം ആരംഭിച്ചിരുന്നു. ഡൽഹി ക്യാപിറ്റൽസ് ക്യാമ്പിൽ താരത്തിന്റെ തിരിച്ചുവരവ് വലിയ ആഘോഷത്തിന് ആയിരിയ്ക്കും വഴി വെക്കാന്‍ പോകുന്നത്.
അതേസമയം, പേസ് ബൗളർമാരായ മുഹമ്മദ് ഷമിക്കും പ്രശസ്ത് കൃഷ്ണയ്ക്കും ഈ സീസണിൽ ടി20 ലീഗിൽ പങ്കെടുക്കാനാകില്ലെന്ന് ബിസിസിഐ സ്ഥിരീകരിച്ചു.2022 ഡിസംബറിൽ പന്തിന് മാരകമായ ഒരു കാർ അപകടമുണ്ടായി, അതിനുശേഷം ക്രിക്കറ്റ് പ്രവർത്തനങ്ങളിൽ നിന്ന് പൂർണ്ണമായും താരം വിട്ടുനിൽക്കുകയായിരുന്നു.വിക്കറ്റ് കീപ്പർ ബാറ്റർ കുറച്ച് മാസങ്ങൾക്ക് മുമ്പാണ് ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയത്. ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ (എൻസിഎ) ചേർന്ന അദ്ദേഹം ഐപിഎല്ലിനു വേണ്ടി തൻ്റെ ഫിറ്റ്‌നസിൽ കഠിനമായി പരിശ്രമിച്ചു.കഴിഞ്ഞ ഫെബ്രവരിയില്‍ പരിക്ക് മൂലം സര്‍ജറി പൂര്‍ത്തിയാക്കി റെസ്റ്റില്‍ ആണ് കൃഷ്ണയും ഷമിയും.അതിനാല്‍ അവര്‍ക്ക് ഐപിഎലിലെ ഒരു മല്‍സരത്തില്‍ പോലും കളിയ്ക്കാന്‍ കഴിയുകയില്ല.