പണപ്പെട്ടിയുമായി ബാഴ്സയുടെ കതകില്‍ മുട്ടി പിഎസ്ജി
റയൽ മാഡ്രിഡിലേക്കുള്ള സൂപ്പർ താരം കൈലിയൻ എംബാപ്പെയുടെ പൊക്കോടെ തങ്ങളുടെ പുതിയ പ്രൊജെക്റ്റിന് പറ്റിയ ഒരു യുവ താരത്തിനു വേണ്ടിയുള്ള തിരച്ചില്ലില്‍ ആണ് പിഎസ്ജി.മാർക്കയിലെ ലൂയിസ് എഫ് റോജോ നല്കിയ റിപ്പോര്‍ട്ട് പ്രകാരം ബാഴ്സലോണയുടെ വണ്ടർകിഡ് ലാമിൻ യമലിനെ ആണ് പാരിസ് ക്ലബ് സൈന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നത്.
ട്രാൻസ്ഫർ ജാലകത്തിൽ താരത്തിനു വേണ്ടി 200 മില്യണ്‍ യൂറോ ട്രാന്‍സ്ഫര്‍ ഫീസ് ആയി നല്കാന് അവര്‍ തയ്യാര്‍ ആണത്രെ.എന്നാല്‍ ബാഴ്സലോണ, അവരുടെ സാമ്പത്തിക പ്രശ്നങ്ങൾക്കിടയിലും, തങ്ങളുടെ അക്കാദമി താരത്തിനെ ഓഫ്ലോഡ് ചെയ്യാൻ ആഗ്രഹിക്കാത്തതിനാൽ നിർദ്ദേശം നിരസിക്കാൻ തീരുമാനിച്ചു.ഇന്നലെ മല്ലോര്‍ക്കക്ക് എതിരെ നടന്ന മല്‍സരത്തില്‍ യമാല്‍ നേടിയ ഗോളില്‍ ആണ് ബാഴ്സലോണ വിജയം നേടിയിരിക്കുന്നത്.അദ്ദേഹം കഴിഞ്ഞ കുറച്ചു ആഴ്ചകള്‍ ആയി വളരെ അധികം അപകടക്കാരിയായ ഒരു വിങര്‍ ആയി മാറുന്ന എല്ലാ ലക്ഷണങ്ങളും കാണിച്ചു തുടങ്ങുന്നുണ്ട്.നന്നായി ഡ്രിബിള്‍ ചെയ്യുന്ന അദ്ദേഹം മികച്ച ലെഫ്റ്റ് ഫൂട്ട് വര്‍ക്കും ലോങ് റേഞ്ച് ഷോട്ടും കളിയ്ക്കാന്‍ പ്രാപ്തന്‍ ആണ്.അത്യാവശ്യം നന്നായി പാസും ചെയ്യുന്ന താരത്തിനെ ആയിരിയ്ക്കും ബാഴ്സ വലത് വിങ്ങില്‍ വിന്യസിപ്പിക്കാന്‍ പോകുന്നത്.